40നോട് അടുത്തിട്ടും ഇവർക്കാർക്കും അത് സാധിക്കാത്തതെന്ത് !!

ഇന്ന് നമ്മൾ യുവ താരങ്ങൾ എന്ന് വിളിക്കുന്ന താരങ്ങളുടെ പ്രായം കേട്ടാൽ നമ്മൾ ഞെട്ടും, മിക്കവർക്കും നാല്പതിനിനോട് അടുത്താണ് പ്രായം. സ്കൂൾ കഥാപാത്രങ്ങളായി അഭിനയിച്ച് വരുന്ന നസ്‌ലാം കെ ഗഫൂറിന് വരെ ഇരുപത്തിരണ്ട് വയസുണ്ട്,…

ഇന്ന് നമ്മൾ യുവ താരങ്ങൾ എന്ന് വിളിക്കുന്ന താരങ്ങളുടെ പ്രായം കേട്ടാൽ നമ്മൾ ഞെട്ടും, മിക്കവർക്കും നാല്പതിനിനോട് അടുത്താണ് പ്രായം. സ്കൂൾ കഥാപാത്രങ്ങളായി അഭിനയിച്ച് വരുന്ന നസ്‌ലാം കെ ഗഫൂറിന് വരെ ഇരുപത്തിരണ്ട് വയസുണ്ട്, മാത്യു തോമസിനാകട്ടെ പ്രായം 19 അങ്ങനെ നോൽക്കുമ്പോൾ തങ്ങളുടെ യതാർത്ഥ പ്രായത്തേക്കാൾ കുറവുള്ള പക്വതയുള്ള കഥാപാത്രങ്ങളാണ് ഇവരൊക്കെ അഭിനയിച്ച് വരുന്നത്. എന്നാൽ ഇതിന് നേരെ വിപരീതമായ നടൻ നമുക്കുണ്ട്. വെറും നടനല്ല മഹാ നടൻ. പേര് മോഹൻലാൽ.

Mohanlal

ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി അഭിനയിക്കുമ്പോൾ മോഹനലാലിന് പ്രായം ഇരുപത്. പ്രശസ്ത സ്മവിധായകൻ സിബി മലയിൽ തന്റെ പുതിയ ചിത്രമായ കൊതിനെപ്പറ്റി പറയുന്നതിനിടയിൽ പറഞ്ഞ കാര്യമുണ്ട്, മോഹൻലാൽ കിരീടവും ദശരഥവും എല്ലാം അഭിനയിച്ചത് അദ്ദേഹത്തിന്റെ ഇരുപത്തിയൊമ്പതാം വയസ്സിലാണ് ഇന്ന് ഈ പ്രായത്തിൽ ഇത്രയും ഹെവിയായ കഥാപാത്രങ്ങൾ അഭിനയിച്ച് ഭലിപ്പിക്കാനുള്ള ഒരു നടനും നമുക്കില്ല. സിബി മലയലിന്റെ ഈ വിലയിരുത്തൽ നൂറ് ശതമാനം ശെരിയെന്ന് മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും. മോഹൻലാലിൻറെ ഇരുപത്തിയാറാം വയസിലാണ് അദ്ദേഹത്തെ സൂപ്പർസ്റ്റാർ പദവിയിലേക്ക് നയിച്ച രാജാവിന്റെ മകൻ സംഭവിക്കുന്നത്.