സിനിമാ ജീവിതത്തിലെ ഏറ്റവും വലിയൊരു ആഗ്രഹത്തെ കുറിച്ച് മനസ്സ് തുറന്ന് സിബി മലയില്‍..!

കൊത്ത് എന്ന സിനിമയിലൂടെ വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. ഇപ്പോഴിതാ ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്റെ കരിയറിലെ ഏറ്റവും വലിയൊരു ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.…

കൊത്ത് എന്ന സിനിമയിലൂടെ വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. ഇപ്പോഴിതാ ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്റെ കരിയറിലെ ഏറ്റവും വലിയൊരു ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. മാതൃഭൂമിയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് ഇനിയുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്. മമ്മൂട്ടിയുമായി ഇനിയൊരു സിനിമ ചെയ്യണം എന്ന ആഗ്രഹമാണ് സിബി മലിയില്‍ പറഞ്ഞത്.

കൊത്ത് എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സംവിധായകന്‍ സിബി മലയില്‍ മനസ്സ് തുറന്നത്. മമ്മൂട്ടിയുമായി ഇനിയൊരു സിനിമ കൂടി ചെയ്യണം എന്നത് കരിയറിലെ വലിയൊരു ആഗ്രഹമാണ്.. ഞാന്‍ അദ്ദേഹത്തെ സമീപിക്കാത്തതിന്റെ പ്രശ്‌നമാണ് അങ്ങനെ ഒരു സിനിമ സംഭവിക്കാത്തതിന് കാരണം എന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. അതോടൊപ്പം മറ്റൊരു കാരണം കൂടി സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു… മമ്മൂട്ടിയെ സമീപിക്കാന്‍ പാകത്തിന് ഒരു കഥ കിട്ടിയിട്ടില്ല.

. അങ്ങനെ ഒരു ആത്മവിശ്വാസക്കുറവ് കൊണ്ടാണ് മമ്മൂട്ടിയെ സമീപിക്കാത്തത് എന്നും സംവിധായകന്‍ പറയുന്നു. അങ്ങനെ ഒരു അവസരം വന്നപ്പോള്‍ ചില കാരണങ്ങളാല്‍ അത് നടക്കാതെ പോയി.. മമ്മൂട്ടിയ്ക്ക് ഒപ്പം 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ ആണ് ഒരു സിനിമ ചെയ്തത്. അതുകൊണ്ട് അദ്ദേഹത്തെ വെച്ച് ഒരു സിനിമ

sibi manayil

ചെയ്യണം.. അത് കൂടി വേണം.. അത് എന്റെ കരിയറിലെ വലിയൊരു ആഗ്രഹം ആണെന്നും സിബി മലയില്‍ പറയുന്നു. മമ്മൂട്ടി ആ രീതിയില്‍ എന്നും എന്നോട് തുറന്ന് മനസ്സോടെ നില്‍ക്കുന്ന ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.