തെറ്റുകാരനെങ്കില്‍ സുഹൃത്ത് സുഹൃത്ത് അല്ലാതാകുമോ, നാളെ എനിക്കും ആരെങ്കിലും വേണ്ടേ: സുഹൃത്തിന്റെ പേര് പറയാതെപറഞ്ഞ് സിദ്ദിഖ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും നടന്‍ ദിലീപിന് എതിരെ നിന്നപ്പോഴും നടന് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടയാളാണ് സിദ്ദിഖ്. സിനിമാ ലോകത്തുനിന്നും പ്രേക്ഷകരില്‍നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും നിലപാട് മാറ്റാന്‍…

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും നടന്‍ ദിലീപിന് എതിരെ നിന്നപ്പോഴും നടന് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടയാളാണ് സിദ്ദിഖ്. സിനിമാ ലോകത്തുനിന്നും പ്രേക്ഷകരില്‍നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും നിലപാട് മാറ്റാന്‍ സിദ്ദിഖ് തയ്യാറായിരുന്നില്ല. ഒടുവില്‍ തന്റെ സുഹൃത്ത് തെറ്റ് ചെയ്താലും താന്‍ അയാളെ ചേര്‍ത്ത് നിര്‍ത്തുമെന്ന് അടിവരയിടുകയാണ് സിദ്ദിഖ്.

താരത്തിന്റെ വാക്കുകളിലേയ്ക്ക്.: ‘തന്നോട് സഹായം ചോദിച്ച് വിളിക്കുന്ന സുഹൃത്ത് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ പോലും കൈവിടാനാകില്ലെന്ന് നടന്‍ സിദ്ദിഖ്. റെഡ് എഫ് എമ്മുമായുള്ള അഭിമുഖത്തിലാണ് സിദ്ദിഖ് തന്റെ നിലപാട് വ്യക്തമാക്കിയത്. നാളെ തന്റെ മകനോ സഹോദരനോ ഒരു പ്രശ്‌നത്തില്‍പ്പെട്ടാലും ഇത് തന്നെയായിരിക്കും തന്റെ നിലപാടെന്നും താനൊരു പ്രശ്‌നത്തില്‍ അകപ്പെട്ടാലും സഹായിക്കാന്‍ ആളുകള്‍ വേണ്ടേ’, സിദ്ദിഖ് ചോദിക്കുന്നു.

ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പെട്ടു. ഷാരൂഖ് ഖാന്‍ ഉടന്‍ തന്നെ ഇവന്‍ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളുകയല്ലല്ലോ ചെയ്തത്. നാളെ എന്റെ മകന് പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ. നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്‌നത്തില്‍ അകപ്പെടില്ലേ. അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ,’ സിദ്ദിഖ് പറയുന്നു.