സീനിയർ താരങ്ങളെ ബഹുമാനിക്കാത്തവർ ആണ് പുതുതലമുറയിലെ താരങ്ങൾ,അത് ഒരു തെറ്റിദ്ധാരണയാണ്,സിദ്ധിഖ് 

മലയാള സിനിമയിലെ ഏതു വേഷവും അനായാസം പ്രതിഫലിപ്പിക്കുന്ന ഒരു നടൻ തന്നെയാണ് സിദ്ധിഖ്, ‘കൊറോണ പേപ്പേഴ്സ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ താരം പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.…

മലയാള സിനിമയിലെ ഏതു വേഷവും അനായാസം പ്രതിഫലിപ്പിക്കുന്ന ഒരു നടൻ തന്നെയാണ് സിദ്ധിഖ്, ‘കൊറോണ പേപ്പേഴ്സ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ താരം പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സീനിയർ താരങ്ങളെ  ബഹുമാനിക്കാത്തവർ ആണ് പുതു തലമുറയിലെ നടന്മാർ എന്നുള്ളത്  ഒരു പൊതുവായ പറച്ചിൽ ആണ്, എന്നാൽ അതൊരു തെറ്റിദ്ധാരണ ആണെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ സിദ്ധിഖ് പറയുന്നു.

തനിക്ക് പുതു തലമുറയിലെ താരങ്ങളോടൊപ്പം അഭിനയിക്കാൻ അവസരം വന്നിട്ടിട്ടുണ്ട്. അതുകൊണ്ടു ആണ് താൻ ഇങ്ങനെ പറയുന്നത്, 7 മണിക്ക് അവരോടു സെറ്റിൽ വരാൻ പറഞ്ഞാൽ അവർ 6 .30 ആകുമ്പോളേക്കും എത്തും. അവരുടെ ജോലി കഴിയുമ്പോൾ അവർ മാറി ഇരിക്കും, ചിലപ്പോൾ അവർ സിഗിരിറ്റ് വലിക്കും. അല്ലാതെ അവർ മാറി നിന്ന്ന മ്മളെ കുറ്റം പറയില്ല നടൻ പറയുന്നു.

ഇവരുടെ കാര്യങ്ങൾ എല്ലാം ട്രാൻസ്പരന്റെ ആണ്, ചിലപ്പോൾ അവർ കസേരയിൽ കാലിന്മേൽ കാലു കയറ്റി വെക്കും, എന്നാൽ അവർ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല, നമ്മൾ സംസാരിക്കുന്നതിനിടയിൽ അവർ ഇടയ്ക്കു സംസാരിക്കും, എന്നാൽ അവർക്ക് നമ്മളോട് ബഹുമാനം ഉള്ളതായി നടിക്കില്ല. അല്ലാതെ ഇതൊന്നു കാണിക്കാതെ നമ്മളെ കുറ്റം പറയുന്നില്ലല്ലോ, സിദ്ധിഖ് പറയുന്നു.