മകന്റെ കല്യാണ ആലോചന വേണ്ടെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്…! തുറന്ന് പറഞ്ഞ് സിദ്ദിഖ്..!

വ്യത്യസ്ത കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിച്ചിരിക്കുന്ന വ്യക്തിയാണ് സിദ്ദിഖ്. ഇപ്പോഴിതാ മമ്മൂക്കയുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്… മമ്മൂക്കയും ഒത്ത് എനിക്ക് ഒരു സൗഹൃദം എന്ന് പറയാന്‍ പറ്റില്ല.. തന്റെ കുടുംബത്തിന്റെ കാര്യങ്ങളില്‍ പോലും ഇടപെടാനുള്ള ഒരു ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടെന്നും…

മകന്റെ വിവാഹകാര്യങ്ങളില്‍ വരെ അദ്ദേഹം ഇടപെട്ടിട്ടുണ്ട് എന്നുമാണ് സിദ്ദിഖ് അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. ഞങ്ങള്‍ക്കിടയില്‍ ഉള്ളത് ഒരു സഹോദരബന്ധമാണ്..ഈ അടുത്ത് വരെ നടന്ന ഒരു കാര്യം ഞാന്‍ പറയാം.. എന്റെ മകന്റെ വിവാഹ ആലോചനയെ കുറിച്ച് തന്നെ പറയാം. മകന് വരുന്ന വിവാഹ ആലോചനെ കുറിച്ച് എപ്പോഴും മമ്മൂക്കയോട് പറയും.. നാലോ അഞ്ചോ തവണ പോയി പറഞ്ഞിട്ടുണ്ട്.. ചിലപ്പോള്‍ ചില ആലോചനകള്‍ വേണ്ടെന്ന് അദ്ദേഹം തന്നെ എന്നോട് ഇങ്ങോട്ട് പറയും എന്നാണ് സിദ്ദിഖ് പറയുന്നത്.

ചിലതൊന്നും നമുക്ക് വേണ്ടെന്ന് അദ്ദേഹം പറയും… മമ്മൂക്ക വേണ്ട എന്ന് പറഞ്ഞകാര്യങ്ങള്‍ ഞാന്‍ വേണ്ടെന്ന് തന്നെ വെച്ചിട്ടുണ്ട്.. ഈ അടുത്ത കാലത്ത് അദ്ദേഹം പറഞ്ഞിട്ടും ഞാന്‍ അനുസരിക്കാത്ത ഒരു കാര്യമായി മമ്മൂക്ക തന്നെ പറയുന്നത്… അത് താന്‍ മാധ്യമങ്ങളില്‍ വന്ന് ദേഷ്യത്തില്‍ സംസാരിക്കുന്നതിനെ കുറിച്ചാണ്.. അങ്ങനെയൊന്നും നീ സംസാരിക്കരുത് എന്നും.. അങ്ങനെ നീ സംസാരിക്കേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞെന്നാണ് സിദ്ദിഖ് പറയുന്നത്.. നീ എന്നോട് വന്ന് സംസാരിക്കുന്നത് പോലെയല്ല പുറത്ത് പോയി സംസാരിക്കുന്നത്.

അങ്ങനെയൊന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്ന് പറയരുത്.. എന്തിനാണ് വെറുതേ ആള്‍ക്കാരുടെ വെറുപ്പ് സമ്പാദിക്കുന്നത് എന്നും അദ്ദേഹം എന്നോട് ചോദിച്ചു.. സത്യത്തില്‍ മമ്മൂക്കയ്ക്ക് എന്നോട് അങ്ങനെ പറയേണ്ട ആവശ്യമോ.. തിരുത്തേണ്ട ആവശ്യമോ ഇല്ല… എന്നിട്ടും അദ്ദേഹത്തിന് നമ്മുടെ കാര്യത്തില്‍ വലിയ ശ്രദ്ധയാണെന്നും സിദ്ദിഖ് പറയുന്നു.. എന്റെ ജീവിതത്തില്‍ അങ്ങനെ ഒരുപാട് കറക്ഷന്‍സ് അദ്ദേഹം ചെയ്തിട്ടുണ്ട്.. എന്നെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികൂടിയാണ് മമ്മൂട്ടിയെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Nikhina