മോഹന്‍ലാല്‍ ചിത്രം നല്‍കിയ സാമ്പത്തിക നഷ്ടം! എല്ലാം എന്റെ തെറ്റ് എന്ന് സിദ്ദിഖ്!!

മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരുക്കിയ സിനിമ പരാജയമായതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ സിദ്ദിഖ്. മോഹന്‍ലാല്‍ നായകനായി എത്തിയ ബിഗ് ബ്രദര്‍ എന്ന സിനിമയെ കുറിച്ചാണ് സിദ്ദിഖ് തുറന്ന് സംസാരിച്ചത്. പരാജയത്തെ കുറിച്ച് പിന്നീട് ഒരുപാട്…

മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരുക്കിയ സിനിമ പരാജയമായതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ സിദ്ദിഖ്. മോഹന്‍ലാല്‍ നായകനായി എത്തിയ ബിഗ് ബ്രദര്‍ എന്ന സിനിമയെ കുറിച്ചാണ് സിദ്ദിഖ് തുറന്ന് സംസാരിച്ചത്. പരാജയത്തെ കുറിച്ച് പിന്നീട് ഒരുപാട് ആലോചിച്ചപ്പോഴാണ് എവിടെയൊക്കെയാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് പാളിച്ച പറ്റിയത് എന്ന് മനസ്സിലായത്.. അതെല്ലാം എടുത്ത് പറയുകയും ചെയ്തു സിദ്ദിഖ്.. സഫാരി ചാനലില്‍ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ അദ്ദേഹം തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ബിഗ് ബ്രദര്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും കളക്ഷന്‍ കുറഞ്ഞ സിനിമകളില്‍ ഒന്നാണ് എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. സാമ്പത്തിക നഷ്ടം വരെ എന്റെ കമ്പനിക്ക് ഉണ്ടായ സിനിമയാണ്. എന്നാല്‍ ചിത്രം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പക്ഷേ മലയാളത്തില്‍ അത് ഉണ്ടായില്ല.. അങ്ങനെ ചിന്തിച്ചപ്പോള്‍ പാളിച്ച എനിക്ക് മനസ്സിലായി… സിദ്ദിഖ് പറയുന്നു.. സിനിമ പരാജയമായതിന് കാരണം.. ഈ സിനിമ കേരളത്തില്‍ ആണ് നടക്കുന്നത് എന്ന രീതിയില്‍ പ്രേക്ഷകര്‍ കണ്ടതുകൊണ്ടാണ്.

siddique

എന്നാല്‍ ശരിക്കും സിനിമ നടന്നത് ബാംഗളൂരുവിലാണ്.. എന്നാല്‍ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ കേരളത്തില്‍ ഷൂട്ട് ചെയ്തതാണ് അബദ്ധമായി മാറിയത്. അതുകൊണ്ട് തന്നെ ആ കഥയെ കേരളത്തില്‍ നടന്ന സംഭവമായി പ്രേക്ഷകരും കണ്ടു.. അതുകൊണ്ട് തന്നെ സിനിമ ഒട്ടും റിയലിസ്റ്റിക്കായി തോന്നിയതുമില്ല.. ഞാന്‍ ബോംബെയിലോ അല്ലെങ്കില്‍ കര്‍ണാടകയില്‍ തന്നെയോ മുഴുവന്‍ സിനിമയും ഷൂട്ട് ചെയ്യണമായിരുന്നു. അങ്ങനെ ആയിരുന്നുവെങ്കില്‍ ഇത്തരമൊരു വിധിയാവില്ല

 ആ സിനിമയ്ക്ക് ഉണ്ടാവുമായിരുന്നത്. ആ സിനിമയുടെ പ്രധാന മിസ്റ്റേക്ക് അതു തന്നെയാണ് എന്നും അദ്ദേഹം പരിപാടിയില്‍ വെച്ച് പറഞ്ഞു.. എന്നാല്‍ അതൊരിക്കലും പരാജയപ്പെടേണ്ട സിനിമ ആയിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.. കുറച്ച്കൂടി താന്‍ ആ സിനിമ ശ്രദ്ധിച്ച് ചെയ്യണമായിരുന്നു എന്നും സിദ്ദിഖ് പറഞ്ഞു.