ആഘോഷം ഇത്തവണ കാസര്‍ഗോള്‍ഡ് സെറ്റില്‍..! ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും!

പിറന്നാള്‍ ദിനം തന്റെ ഏറ്റവും പുതിയ സിനിമാസെറ്റില്‍ ആഘോഷമാക്കി നടന്‍ സിദ്ദിഖ്. കാസര്‍ഗോള്‍ഡ് എന്ന സിനിമാ സെറ്റില്‍ വെച്ചാണ് നടന്‍ തന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റിയത്. ആസിഫ് അലി നായകനായി എത്തുന്ന സിനിമയാണ്…

പിറന്നാള്‍ ദിനം തന്റെ ഏറ്റവും പുതിയ സിനിമാസെറ്റില്‍ ആഘോഷമാക്കി നടന്‍ സിദ്ദിഖ്. കാസര്‍ഗോള്‍ഡ് എന്ന സിനിമാ സെറ്റില്‍ വെച്ചാണ് നടന്‍ തന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റിയത്. ആസിഫ് അലി നായകനായി എത്തുന്ന സിനിമയാണ് കാസര്‍ഗോള്‍ഡ്. സിനിമയുടെ ചിത്രീകരണം നിലവില്‍ പയ്യന്നൂരില്‍ ആണ് പുരോഗമിക്കുന്നത്. ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്.

സിദ്ദിഖിന് ഒപ്പം സിനിമയുടെ നിര്‍മ്മാതാവ് റിന്നി ദിവാകറിന്റെ പിറന്നാള്‍ ദിനം കൂടി സെറ്റില്‍ വെച്ച് ലളിതമായി ആഘോഷിച്ചിരുന്നു. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ഇവര്‍ ഈ ദിനം ആഘോഷിച്ചിരുന്നത്. ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന കാസര്‍ഗോള്‍ഡ് എന്ന ചിത്രം മൃദുല്‍ നായര്‍ ആണ് സംവിധാനം ചെയ്യുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഷൂട്ടിംഗിന് തുടക്കമായത്. ആസിഫ് അലിയെ നായകനാക്കി മൃദുല്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ഇത്. നേരത്തെ ബിടെക് എന്ന സിനിമയാണ് ആസിഫ് അലിയെ നായകനാക്കി മൃദുല്‍ സംവിധാനം ചെയ്തത്.

ഇപ്പോള്‍ ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി കാസര്‍ഗോള്‍ഡ് എന്ന ചിത്രം ആരംഭിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. മുഖരി എന്റര്‍ടെയ്ന്‍മെന്റിന്റെ സഹകരണത്തോടെ സരിഗയാണ് കാസര്‍ഗോള്‍ഡ് എന്ന ചിത്രം അവതരിപ്പിക്കുന്നത്. കാസര്‍ഗോഡ് വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് കാസര്‍ഗോള്‍ഡ് നിര്‍മ്മിക്കുന്നത്.

ജെബില്‍ ജേക്കബ് ആണ് ഈ സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അതേസമയം കൊത്ത് ആയിരുന്നു ആസിഫ് അലി നായകനായി എത്തി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.. സിബി മലയില്‍ എന്ന സംവിധായകന്റെ ഏറെ വര്‍ഷത്തെ തിരിച്ച് വരവ് കൂടി ആയിരുന്നു കൊത്ത്.