ആറാട്ടില്‍ സിദ്ദിഖ് വല്ലാതെ വെറുപ്പിച്ചു എന്ന് പറഞ്ഞവരോട്..!!

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ആറാട്ട്. ഫെബ്രുവരി 18ന് തീയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ ആറാട്ടില്‍ എത്തിയപ്പോള്‍ ചിത്രത്തില്‍ നടന്‍ സിദ്ദിഖും മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ച്് എത്തിയിരുന്നു. സിഐ ശിവശങ്കരന്‍ എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ സിദ്ദിഖ് എന്നൊരു മികച്ച നടന്‍ എന്തിനായിരുന്നു ഇത്തരത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നാണ് ഭൂരിഭാഗം സിനിമാ പ്രേമികളും ചോദിച്ചത്. ഇപ്പോഴിതാ ആറാട്ട് സിനിമയിലെ തന്റെ കഥാപാത്രത്തിന് ലഭിച്ച വിമര്‍ശനങ്ങളെ കുറിച്ച് നടന്‍ സിദ്ധിഖ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത് എന്നാണ് പലരും തന്നോട് ചോദിച്ചത് എന്ന് സിദ്ദിഖ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

ആറാട്ട് കണ്ടിട്ട് നന്നായിരുന്നു എന്ന് പൊതുവേ ആളുകള്‍ പറഞ്ഞിരുന്നു. പക്ഷേ ഒന്ന് രണ്ട് കമന്റുകള്‍ ഇങ്ങനെയായിരുന്നു, ‘സിദ്ദിഖ് വല്ലാതെ വെറുപ്പിച്ചു’, ‘നിങ്ങള്‍ ഒരു നല്ല നടനല്ലേ, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്’… ഇങ്ങനെ പറഞ്ഞവരോട് സിദ്ധിഖിന് പറയാനുള്ളത് ഇതാണ്… നല്ലത് പറഞ്ഞാല്‍ താന്‍ അധികം ശ്രദ്ധിക്കാറില്ല.

 

എന്നാല്‍ മോശം പറഞ്ഞാല്‍ പോയിന്റ് ഔട്ട് ചെയ്ത് വയ്ക്കും. ചിലര്‍ തന്നെ തമാശ വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. എന്നാലും അഭിനന്ദനങ്ങളാണ് കൂടുതല്‍ കിട്ടിയിട്ടുള്ളത്. മോഹന്‍ലാലും സിദ്ദിഖും തമ്മിലുള്ള രംഗങ്ങള്‍ രസകരമായിരുന്നു എന്ന് ആളുകള്‍ പറഞ്ഞതാണ് ഇഷ്ടപ്പെട്ട കമന്റ് എന്നാണ് സിദ്ദിഖ് പറയുന്നത്.

Aswathy