Categories: Film News

സിനിമകളില്‍ അവസരം വാങ്ങിത്തരുന്നത് മമ്മൂക്ക, വാപ്പച്ചി റെഫര്‍ ചെയ്യാറില്ല: സിദ്ദിഖിന്റെ മകന്‍ ഷഹീന്‍

സിനിമയില്‍ അവസരങ്ങള്‍ വാങ്ങിത്തരാറുള്ളത് മമ്മൂക്കയാണെന്നും, വാപ്പച്ചി തന്നെ സിനിമകളിലേയ്ക്ക് റഫര്‍ ചെയ്യാറില്ലെന്നും നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ദുല്‍ഖറിനൊപ്പമുള്ള സല്യൂട്ട് എന്ന പുതിയ ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്് ഷഹീന്‍.

‘വാപ്പച്ചി എന്നെ സിനിമകളിലേക്ക് റെഫര്‍ ചെയ്തിട്ടില്ല. അത് ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് വാപ്പച്ചി. അങ്ങനെ ചെയ്യേണ്ടി വന്നാല്‍ തന്നെ വാപ്പച്ചിക്കത് ഒരുപാട് വിഷമം ഉണ്ടാക്കും. മമ്മൂക്കയാണ് എന്നെ കൂടുതല്‍ സജസ്റ്റ് ചെയ്തിട്ടുള്ളത്. കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ മമ്മൂക്കയുടെ കൂടെ തന്നെയാണ്, എന്നാല്‍ ഒരു ഗാങില്‍ ഒരാളാണ്. സിനിമയുടെ ഡയറക്ടറും വൈഫും എന്നെ ഒരു ടി.വി പ്രോഗ്രാമില്‍ കണ്ടാണ് ആ സിനിമയിലേക്ക് വിളിക്കുന്നത്. അപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞത്, നീ ആലോചിച്ചിട്ട് ചെയ്യെന്നാണ്.

മമ്മൂക്ക സെറ്റില്‍ ഒരുപാട് തമാശ പറയുന്ന ആളാണ്. സെറ്റിലുള്ള ആളുകള്‍ താനൊരു സൂപ്പര്‍ സ്റ്റാറാണല്ലൊ എന്ന് പേടിച്ച് ഡയലോഗ് തെറ്റിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാം, അതുകൊണ്ട് അതനുസരിച്ചാണ് അദ്ദേഹം പെരുമാറുക. ഒരാളെ കംഫര്‍ട്ടബിളാക്കാനാണ് അദ്ദേഹം ശ്രമിക്കുക,’ ഷഹീന്‍ പറയുന്നു.

Vishnu