ആ കടം അമ്മ ഓടി നടന്നാണ് വീട്ടിയത് എന്ന് മകന്‍ സിദ്ധാര്‍ത്ഥ്..!

മണ്‍മറഞ്ഞ് പോയെങ്കിലും ഇന്നും മലയാളികളുടെ മനസ്സില്‍ ഓരോ കഥാപാത്രങ്ങളായി ജീവിക്കുന്ന നടിയാണ് കെ.പി.എ.സി ലളിത. ഇപ്പോഴിതാ അമ്മയെ കുറിച്ച് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് പറഞ്ഞ കാര്യങ്ങളാണ് മലയാളികളുടെ കണ്ണ് നിറയ്ക്കുന്നത്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അമ്മ…

മണ്‍മറഞ്ഞ് പോയെങ്കിലും ഇന്നും മലയാളികളുടെ മനസ്സില്‍ ഓരോ കഥാപാത്രങ്ങളായി ജീവിക്കുന്ന നടിയാണ് കെ.പി.എ.സി ലളിത. ഇപ്പോഴിതാ അമ്മയെ കുറിച്ച് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് പറഞ്ഞ കാര്യങ്ങളാണ് മലയാളികളുടെ കണ്ണ് നിറയ്ക്കുന്നത്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അമ്മ എങ്ങനെ മറികടന്നു എന്നതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഏറ്റവും പുതിയ സിനിമയായ ചതുരത്തെ കുറിച്ച് സംസാരിക്കവെയാണ് സിദ്ധാര്‍ത്ഥ് അമ്മ ലളിതയ്ക്ക് ഉണ്ടായിരുന്നു കടങ്ങളെ കുറിച്ച് പറഞ്ഞത്.

അമ്മ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മക്കളായ ഞങ്ങളെ ഒന്നും അറിയിച്ചിരുന്നില്ല എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഇതെല്ലാം കൊണ്ട് തന്നെയാണ് താന്‍ അമ്മയുടെ ഫാന്‍ ആയി മാറിയത് എന്നും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് പറയുന്നു. 1998ല്‍ കെ.പി.എ.സി ലളിത എന്ന നടിയ്ക്ക് ഒരു കോടി കടം ഉണ്ടായിരുന്നവത്രെ.. ഇതെല്ലാം അമ്മ ഓടി നടന്നാണ് വീട്ടിയത് എന്ന് മകന്‍ പറയുന്നു.

അമ്പത് വയസ്സുള്ള സമയത്ത് പോലും അമ്മ ഓടി നടന്ന് പണിയെടുത്ത് കടങ്ങള്‍ വീട്ടി.. ആ സമയത്ത് പോലും അമ്മ തളര്‍ന്നില്ല എന്നും സിദ്ധാര്‍ത്ഥ് പറയുന്നു. ലക്ഷ്യം സ്ഥാനം നോക്കി ഒരു കുതിരയെപ്പോലെ അമ്മ ഓടി.. അമ്മ ഏറെ കരുത്തുള്ള ഒരു സ്ത്രീ ആയിരുന്നു അമ്മ.. അമ്മയുടെ അടുത്ത് നിന്ന് ഇതെല്ലാം കണ്ട് മനസ്സിലാക്കാന്‍ സാധിച്ചു എന്നും അദ്ദേഹം പറയുന്നു..

ഭര്‍ത്താവിന്റെ വിയോഗവും മറ്റ് പ്രതിസന്ധികളും തനിക്ക് നേരെ വന്നപ്പോഴും തളരാതെ പിടിച്ച് നിന്ന വ്യക്തിയാണ് കെപിഎസി ലളിത. അമ്മയുടെ ആ ശക്തി തന്റെ ചതുരം എന്ന സിനിമയിലെ കഥാപാത്രത്തിലും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും സിദ്ധാര്‍ത്ഥ് അഭിമുഖത്തില്‍ പറഞ്ഞു.