അമ്മ മരിച്ചപ്പോള്‍ ആ വിശ്വാസവും നഷ്ടപ്പെട്ടു..! എന്റെ ദൈവങ്ങള്‍ ഇപ്പോള്‍ അവരാണ്!! ഹൃദയം തകര്‍ക്കുന്ന സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍

അമ്മ മരിച്ചപ്പോള്‍ വിശ്വാസവും നഷ്ടപ്പെട്ടു എന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. എന്നെ ഒരു വിശ്വാസിയാക്കിയത് അമ്മയാണ്.. അമ്മ പോയപ്പോള്‍ ആ വിശ്വാസവും എനിക്ക് നഷ്ടപ്പെട്ടു. ഇപ്പോഴും വിശ്വാസം ഉണ്ട് എങ്കില്‍ കൂടി അതൊരു…

അമ്മ മരിച്ചപ്പോള്‍ വിശ്വാസവും നഷ്ടപ്പെട്ടു എന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. എന്നെ ഒരു വിശ്വാസിയാക്കിയത് അമ്മയാണ്.. അമ്മ പോയപ്പോള്‍ ആ വിശ്വാസവും എനിക്ക് നഷ്ടപ്പെട്ടു. ഇപ്പോഴും വിശ്വാസം ഉണ്ട് എങ്കില്‍ കൂടി അതൊരു പ്രത്യേക മതവിഭാഗത്തില്‍ പെടുന്നതല്ലെന്നും അദ്ദേഹം പറയുന്നു. ഏഷ്യാവില്ലയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍. ഞാന്‍ ഒരു വിശ്വാസിയായിരുന്നു.. എന്നെ ഒരു വിശ്വാസിയാക്കുന്നത് അമ്മയാണ്..

അമ്മയുടെ മരണത്തോട്കൂടി ഞാന്‍ ഒരു അവിശ്വാസി ആവുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നത്, എന്റെ അമ്മയും അച്ഛനും ആണ് എന്റെ ദൈവം എന്നാണ്. കാരണം അവരാണ് എന്നെ സൃഷ്ടിച്ചത്. അവര്‍ ഹിന്ദുമതത്തില്‍ വിശ്വസിച്ചത് കൊണ്ട് ഞാനും അതേ രീതിയില്‍ കണ്ട് വളര്‍ന്നു.. മറിച്ച് അവര്‍ മുസ്ലീം മതവിഭാഗത്തില്‍ പെടുന്നവര്‍ ആയിരുന്നു എങ്കിലോ ഞാനൊരു ഇസ്ലാം മതവിശ്വാസിയായി വളര്‍ന്നേനെ. അതുപോലെ ക്രിസ്റ്റിയാനിറ്റിയില്‍ ആയിരുന്നെങ്കില്‍ ഞാന്‍ അങ്ങനെ വളര്‍ന്നേനെ എന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു. അതേസമയം, ചതുരം സിനിമയാണ് സിദ്ധാര്‍ത്ഥ് ഭരതന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയുടെ പ്രൈവറ്റ് റിലീസ് അമ്മ കെപിഎസി ലളിതയോടൊപ്പം

ഇരുന്ന് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിരുന്നു, ഈ സന്തോഷവും ഫോട്ടോയും പങ്കുവെച്ച് സിദ്ധാര്‍ത്ഥ് സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ചതുരത്തിന്റെ പ്രൈവറ്റ് സ്‌ക്രീനിംഗ് അമ്മയോടൊപ്പം കണ്ടിരുന്നു, അമ്മയുടേയും നിങ്ങളുടെയും അനഗ്രഹം കൊണ്ട് എല്ലാം നന്നായി പോകുന്നു.. എല്ലാ പിന്തുണയ്ക്കും നന്ദി എന്നായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ ഫോട്ടോകള്‍ പങ്കുവെച്ച് പറഞ്ഞത്. ചതുരം സിനിമ പ്രേക്ഷകര്‍ക്ക് ഇടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. നടി സ്വാസികയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

ചിത്രത്തില്‍ ഇന്റിമേറ്റ് സീനുകളെ കുറിച്ച് എല്ലാം തുറന്ന് പറഞ്ഞ് തന്നെയാണ് സ്വാസികയെ സിദ്ധാര്‍ത്ഥ് സിനിമയിലേക്ക് കാസ്റ്റ് ചെയ്തിരുന്നത്. തന്റെ സിനിമാ കരിയറിലെ തന്നെ വഴിത്തിരിവായാണ് സ്വാസിക ഈ സിനിമയെ കാണുന്നത്. റോഷന്‍ മാത്യൂസ്, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയത്.