എസ് ഐ അശോക് കുമാറായി സിദ്ധാര്‍ഥ് ഭരതന്‍: വേലയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തില്‍ സിദ്ധാര്‍ഥ് ഭരതന്‍ വേലയില്‍ എസ്സ് ഐ അശോക് കുമാറായി എത്തുന്നു. അല്പം പ്രായം കൂടിയ എസ്സ് ഐ കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ ആണ് സിദ്ധാര്‍ഥ് ഭരതന്റെ വേലയിലെ വേഷം. തന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ ഒരു പോലീസ് കഥാപാത്രത്തെ ആയിരിക്കും വേലയില്‍ സിദ്ധാര്‍ഥ് ഭരതന്‍ അവതരിപ്പിക്കുന്നത്.

ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍, അതിഥി ബാലന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന വേല, പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. സിന്‍സില്‍ സെല്ലുലോയിഡിലെ ബാന്നറില്‍ എസ്സ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേല ക്രൈം ഡ്രാമാ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ്. നവാഗതനായ ശ്യാം ശശി ചിത്രത്തിന്റെ സംവിധാനവും എം.സജാസ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നു. ബാദുഷാ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്.

വേലയുടെ ചിത്ര സംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, സംഗീത സംവിധാനം : സാം സി എസ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ലിബര്‍ ഡേഡ് ഫിലിംസ്, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂര്‍, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സുനില്‍ സിങ്.

ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്‌നിവേശ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചന്‍.പ്രൊഡക്ഷന്‍ മാനേജര്‍ മന്‍സൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : പ്രശാന്ത് ഈഴവന്‍.അസോസിയേറ്റ് ഡയറക്റ്റേര്‍സ് : തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ. മേക്കപ്പ് : അമല്‍ ചന്ദ്രന്‍ , സംഘട്ടനം : പി സി സ്റ്റണ്ട്‌സ്, ഡിസൈന്‍സ് ടൂണി ജോണ്‍ ,സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓള്‍ഡ് മംഗ്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍ , അനൂപ് സുന്ദരന്‍ ,പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Previous articleആരെ വിവാഹം കഴിച്ചാലും സിനിമ നടിമാരെ ചെയ്യരുത് ധ്യാൻ ശ്രീനിവാസൻ !!
Next article‘ഭൂലോക ഫ്രോഡ്, ഇങ്ങനെ പൈസയുണ്ടാക്കിയാൽ താൻ ഒരു കാലത്തും ഗുണം പിടിക്കില്ല’; കാർത്തിക് സൂര്യ പറയുന്നത് കേട്ടോ!!!