News

ദയ ഗായത്രി തേച്ചോ…? ഒടുവില്‍ സത്യം തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ്..!!

ടിക്ക് ടോക്ക് വീഡിയകളിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ ഇടങ്ങിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ട്രാന്‍സ് ജോഡികളായിരുന്നു സിദ്ധാര്‍ത്ഥും ദയ ഗായത്രിയും. ഇപ്പോഴിതാ ഇരുവരും പിരിഞ്ഞ വാര്‍ത്തകളോടൊപ്പം ദയ പുതിയ ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത സന്തോഷ വാര്‍ത്തയും വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മിസ് ട്രാന്‍സ് ഗ്ലോബല്‍ ആയി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ തന്നെ അഭിമാനമായി മാറിയ ശ്രുതി സിത്താരയാണ് ഇനി ദയ ഗായത്രിയുടെ ജീവിത പങ്കാളി. ആ വാര്‍ത്ത പുറത്ത് വന്നതോടെ സിദ്ധാര്‍ത്ഥിനെ ദയ തേച്ചെന്നായി ചിലര്‍.

എന്തിനാണ് ഇത്രയും കാലം കൂടെ നടന്ന സിദ്ധാര്‍ത്ഥിനെ ദയ ചതിച്ചത് എന്ന് ചോദിച്ച് കമന്ഡറുകളുമായി പലരും രംഗത്ത് എത്തി. അങ്ങനെ വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന ദയയ്ക്ക് ഇപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ പുതിയ പോസ്റ്റ് ആശ്വാസമാവുകയാണ്. തെറ്റുകാരന്‍ ഞാനാണ് അല്ലാതെ ദയയല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധാര്‍ത്ഥ് പോസ്്റ്റ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

ദയയുടെയും ശ്രുതിയുടെയും relationship വാര്‍ത്തകളില്‍ താഴെ വരുന്ന കമെന്റുകളില്‍ ദയ എന്നെ ഒഴിവാക്കിയെന്നും തേച്ചെന്നും ഒക്കെയാണ്. തെറ്റുകാരന്‍ ഞാനാണ് അല്ലാതെ ദയയല്ല.ദയ എന്നെ ചതിച്ചിട്ടില്ല, എന്നെ ഒഴിവാക്കിയിട്ടില്ല. തെറ്റു പറ്റാത്ത മനുഷ്യരില്ലല്ലോ?? വലിയ തെറ്റുകള്‍ ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഞാനായിട്ട് തന്നെയാണ് ഈ ബന്ധം അവസാനിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തതും ?? ജീവിതത്തില്‍ ഒറ്റയ്ക്ക് മുന്നോട്ട് സഞ്ചരിക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് ദയ, അതുകൊണ്ട് അവളുടെ

ജീവിതത്തിലേക്ക് ശ്രുതിയെ തിരഞ്ഞെടുത്തു. ദയയേക്കാള്‍ ബെറ്റര്‍ ആയിട്ടുള്ള ആളെ എനിക്ക് കിട്ടും എന്ന കമെന്റുകള്‍ കണ്ടു.. അവളെക്കാള്‍ ബെറ്റര്‍ ആയിട്ടുള്ള ആരേം കിട്ടില്ലന്നുള്ളതാണ് സത്യം ?? അവരുടെ രണ്ടുപേരുടെയും നല്ല സുഹൃത്തായിരിക്കാന്‍ ഞാന്‍ ശ്രെമിക്കും., പൂര്‍ണ്ണമനസ്സോടെ എന്റെ കുഞ്ഞിക്കും ശ്രുതിക്കും ആശംസകള്‍.. എന്നാണ് സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍.. ഈ പോസ്റ്റിന് അടിയില്‍ നന്ദി അറിയിച്ച് ദയയും എത്തിയിട്ടുണ്ട്.

 

 

 

Recent Posts

മനോഹര ചുവടുകളുമായി തൃഷയും ശോഭിതയും! ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് നീക്കം ചെയ്ത ‘സൊല്‍’ ഗാന വീഡിയോ

സൂപ്പര്‍ ഹിറ്റ് മണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ല്‍ നിന്ന് നീക്കം ചെയ്ത 'സൊല്‍' എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. തൃഷയുടെയും…

1 hour ago

ഫ്രാന്‍സിലെ വേദിയിലും മുഴങ്ങി രഞ്ജിതമേ…!! പ്രതികരിച്ച് രശ്മിക മന്ദാന

'വാരിസി'ലെ രഞ്ജിതമേ.. ഗാനം കടല്‍ കടന്നും ഹിറ്റ്. വിജയ്-വംശി പൈഡിപ്പള്ളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് വാരിസ്. ചിത്രത്തിലെ രഞ്ജിതമേ.. ഗാനം ഭാഷയും…

3 hours ago

പൈസ വേണ്ടെന്ന് പറഞ്ഞ ബാലയ്ക്ക് 2 ലക്ഷം നല്‍കി! പ്രതിഫലം കിട്ടിയിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഡബിള്‍ പെയ്‌മെന്റ് കൊടുക്കും: വിവാദത്തില്‍ പ്രതികരിച്ച് ഷെഫീക്കിന്റെ സന്തോഷം ടീം

ഷെഫീക്കിന്റെ സന്തോഷം സിനിമയ്‌ക്കെതിരായ നടന്‍ ബാലയുടെ ആരോപണത്തില്‍ പ്രതികരിച്ച് സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത് രംഗത്ത്. ബാല ഷെഫീക്കിന്റെ…

5 hours ago