ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടന്‍ സിജു വിൽസൺ

കോമഡി കഥാപാത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ഇപ്പോള്‍ പ്രശസ്ത സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയില്‍ നായക വേഷം കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്ന കലാകാരനാണ് സിജു വില്‍സണ്‍. വളരെ…

കോമഡി കഥാപാത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ഇപ്പോള്‍ പ്രശസ്ത സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയില്‍ നായക വേഷം കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്ന കലാകാരനാണ് സിജു വില്‍സണ്‍. വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടിയായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നായകനായി സിജുവിനെ സംവിധായകന്‍ വിനയന്‍ പരിചയപ്പെടുത്തിയത്.

ഈ വിശേഷങ്ങളെല്ലാം സിജു വില്‍സണ്‍ തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷ ദിനത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ആഘോഷിച്ച തന്റെ പിറന്നാള്‍ ദിനത്തെ കുറിച്ചാണ് താരം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പറഞ്ഞിരിക്കുന്നത്. പിറന്നാളിന് ഭാര്യയില്‍ നിന്നും ലഭിച്ച സമ്മാനത്തിന്റെ സന്തോഷം ആണ് സിജു പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബേര്‍ത്ത് ഡേ മൈ അപ്പ എന്ന് എഴുതിയ കേക്ക് ആണ് ശ്രുതി വിജയന്‍, സിജു വില്‍സണിന് നല്‍കിയത്. കുഞ്ഞിനെ കയ്യിലേന്തി നില്‍ക്കുന്ന സിജുവാണ് കേക്കിന്റെ തീം.

വളരെ വ്യത്യസ്തമായതും കൗതുകം ഉണര്‍ത്തുന്നതുമായ സമ്മാനം ആയിരുന്നു ഇത്. നാല് തരം കേക്ക് ആണ് ഇദ്ദേഹത്തിന് പിറന്നാളിന് കിട്ടിയത്. കേക്കിന്റെ മാത്രം ചിത്രങ്ങള്‍ പങ്കുവച്ച് ‘ഉമ്മ’ എന്ന ക്യാപ്ഷനോടെ ശ്രുതിയെ ടാഗ് ചെയ്തുകൊണ്ടാണ് സിജു വില്‍സണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നിരവധി താരങ്ങളും ആരാധകരും ആണ് താരത്തിന് ജന്മദിനാശസകള്‍ നേര്‍ന്ന് എത്തിയത്.