ഭാര്യയ്‌ക്കൊപ്പം ബാത്ത്ടബ്ബിൽ കുറുമ്പുകാട്ടി സിജു വിൽസൺ

ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് സിജു വിൽസൺ. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ സിയോനിമകളിൽ അഭിനയിക്കുവാൻ താരത്തിന് സാധിച്ചു. ഇപ്പോൾ വിനയൻ സംവിധനം ചെയ്യുന്ന പത്തൊൻപതാം…

ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് സിജു വിൽസൺ. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ സിയോനിമകളിൽ അഭിനയിക്കുവാൻ താരത്തിന് സാധിച്ചു. ഇപ്പോൾ വിനയൻ സംവിധനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിലാണ് താരം അഭിനയിച്ച് വരുന്നത്. ചിത്രത്തിന് വേണ്ടിയുള്ള മേക്കോവറും മറ്റും ആരാധകർ ഏറ്റെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. കഴിഞ്ഞിടയ്ക്കായിരുന്നു താരത്തിന് ഒരു കുഞ്ഞ് ജനിച്ചത്. മുംബൈയിൽ വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ വിശേഷങ്ങളും മറ്റുമായി താരം ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇന്നിപ്പോൾ ഭാര്യയ്‌ക്കൊപ്പം ബാത്ത്ടബ്ബിൽ വച്ചെടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബാത്ത് ടബ്ബിലിരുന്ന് കുറുമ്പുകാട്ടി കളിക്കുന്ന സിജുവിനെയും ബിവാര്യയെയുമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. “ദീപാവലി നിന്നെ കാണുന്നതിന് മുൻപ് വരെയും എനിയ്ക്ക് ഒരു സാധാരണ ദിനം മാത്രമായിരുന്നു. എട്ട് വർഷങ്ങൾക്ക് മുൻപ് നവംബർ മൂന്നിന് നമ്മൾ നമ്മൾ ആദ്യമായി കണ്ടുമുട്ടി. മെഹറിന്റെ അമ്മയ്ക്ക് ആദ്യ കൂടിക്കാഴ്ച ദിനം ആശംസിക്കുന്നു.” എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.