ആ വലിയ ആഗ്രഹം നിറവേറ്റാതെയാണ് സിൽക്ക് അന്ന് യാത്രയായത്!

തെന്നിന്ത്യയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു സിൽക്ക് സ്മിത. ആന്ധ്രായിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന വിജയലക്ഷ്മി പിന്നിട് തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു. സിൽക്ക് സ്മിത എന്ന…

silk smitha life story

തെന്നിന്ത്യയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു സിൽക്ക് സ്മിത. ആന്ധ്രായിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന വിജയലക്ഷ്മി പിന്നിട് തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു. സിൽക്ക് സ്മിത എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത്   സ്ഫടികം സിനിമയിലെ  ഏഴിമല പൂഞ്ചോല ഗാനമാണ്, മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം വളരെ മനോഹരമായിട്ടാണ് ആ ഗാന രംഗങ്ങളിൽ സിൽക്ക് സ്മിത അഭിനയിച്ചത്, ഒരു കാലത്ത് യുവ ഹൃദയങ്ങളെ ഏറെ പിടിച്ചുലച്ച ഒരു ഗാനം കൂടിയാണിത്. ഇന്നും സിൽക്കിനെ കുറിച്ച് പറയുമ്പോൾ പ്രേഷകരുടെ മനസ്സിൽ ആദ്യം ഓടിവരുന്ന ഗാനവും ഇത് തന്നെയാണ്.

ഇപ്പോൾ സിൽക്ക് സ്മിതയെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമൊക്കെയായ റഹീം പുവാട്ടുപറമ്പ്, റഹീമിന്റെ വാക്കുകൾ ഇങ്ങനെ, സുഖവാസം എന്ന ചിത്രത്തിന്റെ കഥ ഞാൻ ഒരു രാത്രികൊണ്ട് എഴുതി തീർത്തതാണ്. ചിത്രം റിലീസ് ചെയ്യാൻ രണ്ടു ആഴ്ചകൂടി ഉള്ളപ്പോൾ ആണ് മോഹൻസിത്താര എന്നെ വിളിച്ചിട്ട് നമ്മുടെ ഈ ചിത്രത്തിലേക്ക് സിൽക്കിനെ കൂടി ഉൾപ്പെടുത്തിയാൽ എങ്ങനെ ഉണ്ടാകും എന്ന് ചോദിച്ചത്. റിലീസിന് ഇനി രണ്ടു ആഴ്ചയല്ലേ ഉള്ളു, വിതരണക്കാർ സമ്മതിക്കുമോ എന്നാണു ഞാൻ തിരിച്ച് ചോദിച്ചത്. വിതരക്കാർ അതിനായി രണ്ടു ലക്ഷ്‌മി രൂപ ചിലവിടാൻ സമ്മതം ആണെന്നും അറിയിച്ചു. അങ്ങനെ സിൽക്കിനെ വെച്ച് ചിത്രത്തിന് വേണ്ടി ഒരു ഗാനം ചെയ്തു. അന്ന് നാൽപ്പതിനായിരം രൂപായാണ് സിൽക്കിന് പ്രതിഫലമായി നൽകിയത്. ആ ഗാനം സിനിമയിൽ വന്നപ്പോഴേക്കും മറ്റൊരു ലെവലിൽ ചിത്രം മാറുകയായിരുന്നു. അന്ന് പുറത്തിറങ്ങിയ സിനിമ വാരികകൾ മുഴുവൻ സിൽക്ക് നിറഞ്ഞു നിന്ന്.

അങ്ങനെ വിതരണക്കാർ രണ്ടു ലക്ഷം രൂപ ചിലവാക്കിയപ്പോൾ അഞ്ചു ലക്ഷം രൂപ ലാഭം ഉണ്ടായി. സത്യത്തിൽ ലാഭം മാത്രം ലക്‌ഷ്യം വെച്ചാണ് ആ ചിത്രത്തിൽ അവസാന നിമിഷം സിൽക്കിനെ കൊണ്ട് വന്നത്. പിന്നീട് ഒരു സന്ദർഭത്തിൽ ഞാൻ സിൽക്കിനെ കണ്ടപ്പോൾ തനിക് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടെന്നും എന്നാൽ ലഭിക്കുന്നത് മുഴുവൻ ഗ്ലാമർ വേഷങ്ങൾ ആണെന്നും അതിൽ തനിക്ക് മടുപ്പ് തോന്നി തുടങ്ങിയെന്നും താരം പറഞ്ഞു. നിങ്ങൾ അഭിനയിക്കണം എങ്കിൽ കൂടുതൽ പ്രതിഫലം വേണ്ടയോ, അത്രയൊന്നും ചിലവാക്കാൻ കാണില്ല എന്ന് ഞാൻ പറഞ്ഞു. പ്രതിഫലം എത്ര തരുമെന്ന് അവർ തിരക്കി. ഞാൻ ഒരു ലക്ഷം പറഞ്ഞു. സിൽക്ക് അപ്പോൾ തന്നെ അത് സമ്മതിക്കുകയും ചെയ്തു. പ്രൊഡ്യൂസറിനെയും അവർ തന്നെ തരാം എന്ന് പറഞ്ഞു. ചിത്രത്തിന്റെ തെലുങ്ക് തമിഴും ഒക്കെ അവകാശങ്ങൾ അവർക്ക് തന്നെ വേണമെന്നും സിൽക്ക് പറഞ്ഞു. ഞാൻ അത് സമ്മതിക്കുകയും ചെയ്തു. നല്ല കഥാപാത്രം ചെയ്യണമെന്ന് അവർക്ക് അതിയായ മോഹം ഉണ്ടായിരുന്നു. എന്നാൽ ആ ആഗ്രഹം സാദിക്കുന്നതിന് മുൻപ് അവർ യാത്രയായെന്നും റഹീം പറഞ്ഞു.