അടുത്തൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് സിൽക്ക് സ്മിതയുടെ അച്ഛനാകണം, വിനു ചക്രവര്‍ത്തിയുടെ വാക്കുകൾ വൈറലാകുന്നു

മലയാള സിനിമയുടെ മാദകറാണി സിൽക്‌സ്മിത ഓർമ്മയായിട്ട്  24 വർഷങ്ങൾ ആയി, സിൽക്ക് ഓർമയായെങ്കിലും ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സിൽക്ക് . വിനു ചക്രവര്‍ത്തി രചിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു…

മലയാള സിനിമയുടെ മാദകറാണി സിൽക്‌സ്മിത ഓർമ്മയായിട്ട്  24 വർഷങ്ങൾ ആയി, സിൽക്ക് ഓർമയായെങ്കിലും ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സിൽക്ക് . വിനു ചക്രവര്‍ത്തി രചിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ സിനിമാ പ്രവേശനം. ശരീര വടിവ് കൊണ്ടും ചടുലമായ നൃത്ത ചുവടുകള്‍ കൊണ്ടും ആരാധകരെ ത്രസിപ്പിച്ചിരുന്നു സില്‍ക്ക്. ഇപ്പോഴിതാ സില്‍ക്കിനെ കുറിച്ചുള്ള വിനു ചക്രവര്‍ത്തിയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകുന്നത്. സില്‍ക്ക് സ്മിത നിങ്ങള്‍ക്ക് ഒരു മാദക റാണിയായിരിക്കും പക്ഷേ എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു

ഇനി എനിക്ക് ഒരു ജന്മം ഉണ്ടെങ്കിൽ സിൽക്കിന്റെ അച്ഛനായി ജനിക്കണം
എന്നാണ് വിനു ചക്രവര്‍ത്തി ഇപ്പോൾ പറയുന്നത്,  തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ൿ സില്‍ക്ക്‌ എന്ന പേരു ഉറച്ചു. നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.