സിൽക് സ്മിതയ്ക്ക് ആ കാര്യത്തിൽ കൂടുതൽ താൽപര്യമായിരുന്നു, മരണത്തിലേക്ക് നയിച്ചത് അതായിരിക്കാം!

സിൽക്ക് സ്മിത എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത്  സ്ഫടികം സിനിമയിലെ  ഏഴിമല പൂഞ്ചോല ഗാനമാണ്, മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം വളരെ മനോഹരമായിട്ടാണ് ആ ഗാന രംഗങ്ങളിൽ സിൽക്ക് സ്മിത അഭിനയിച്ചത്.പക്ഷെ എന്നാൽ …

silk-smitha01

സിൽക്ക് സ്മിത എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത്  സ്ഫടികം സിനിമയിലെ  ഏഴിമല പൂഞ്ചോല ഗാനമാണ്, മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം വളരെ മനോഹരമായിട്ടാണ് ആ ഗാന രംഗങ്ങളിൽ സിൽക്ക് സ്മിത അഭിനയിച്ചത്.പക്ഷെ എന്നാൽ  മോളിവുഡ് സിനിമയുടെ മാദകറാണി സിൽക്‌ സ്മിത ഓർമ്മയായിട്ട് കുറെ ഏറെ  വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. സിൽക്ക് ഓർമയായെങ്കിലും ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സിൽക്ക്.വിനു ചക്രവര്‍ത്തി രചിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ സിനിമാ പ്രവേശനം.ശരീര വടിവ് കൊണ്ടും ചടുലമായ നൃത്ത ചുവടുകള്‍ കൊണ്ടും ആരാധകരെ ത്രസിപ്പിച്ചിരുന്നു സില്‍ക്ക്.തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

silk smitha1
silk smitha1

സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക് സില്‍ക്ക്‌ എന്ന പേരു ഉറച്ചു. സിനിമയിലെ അഭിനയം കൊണ്ട് ലക്ഷകണക്കിന് യുവാക്കളുടെ മനസ്സിൽ രോമാഞ്ച താരമായി മാറുവാൻ കഴിഞ്ഞുവെങ്കിലും സ്മിത തന്റെ സ്വാഭാവം കൊണ്ട് അന്തർമുഖയായിരുന്നു.ആ കാരണം കൊണ്ട് തന്നെ സിൽക്കിന് സിനിമാ ലോകത്ത് അധികം സുഹൃത്തുക്കൾ ഇല്ലായിരുന്നു.അന്തർമുഖയായ കാരണത്താൽ തന്നെ വലിയ ആൾകൂട്ടങ്ങളെ താരം ഒഴിവാക്കിരിയിരുന്നു.വളരെ വേഗത്തിൽ ആരുമായി അടുപ്പം കാണിക്കാത്ത സ്വാഭാവക്കാരിയായിരുന്നു സ്മിത.വളരെ പെട്ടെന്ന് തന്നെ ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവക്കാരിയേയല്ല.എന്ത് കാര്യങ്ങൾ ആണെങ്കിലും മനസ്സിൽ വെക്കാതെ വെട്ടി തുറന്ന് പറയുന്ന രീതിയായിരുന്നു സിൽക്ക് സ്മിതയ്ക്ക് ഉണ്ടായിരുന്നത്.

silk smitha2
silk smitha2

ചില സമയങ്ങളിൽ വേഗത്തിലായിരിക്കും ദേഷ്യം കാണിക്കുക.അത് കൊണ്ട് തന്നെ സിനിമാ രംഗത്ത് മിക്കവർക്കും താരത്തിന്റെ ഈ സ്വാഭാവ രീതിയികൾ ഇഷ്ട്മേ അല്ലായിരുന്നു.മിക്കവരും താരത്തിനെ അഹങ്കാരിയെന്ന് തന്നെയാണ് വിളിച്ചത്. അതെ പോലെ തന്നെ വളരെ പ്രധാനമായും കൃത്യനിഷ്ഠയുടെ കാര്യത്തിൽ സിൽക്ക് വളരെ മുന്നിൽ തന്നെയായിരുന്നു.സിനിമകൾ ഏത് തന്നെയാലും ചിത്രികരണം ആരംഭിക്കുന്നതിന് മുൻപ് സിൽക്ക് സിനിമാ സെറ്റിൽ എത്തുമായിരുന്നുവെന്ന് കൂടെ പ്രവർത്തിച്ച സഹതാരങ്ങൾ വ്യക്തമാക്കിയിരുന്നു.അഭിനയജീവിതത്തിൽ താരം എടുത്ത വളരെ ശക്തമായ തീരുമാങ്ങളിൽ ഒരു പ്രാവിശ്യം പോലും  കുറ്റബോധം പ്രകടിപ്പിച്ചിട്ടില്ല.തന്റെ ഇഷ്ട്ടങ്ങൾ തന്നെയാണ് തീരുമാനങ്ങളെന്നും താരം ആ കാലഘട്ടത്തിൽ വെളിപ്പെടുത്തിയിരുന്നു.വളരെ സൗമ്യമായി പെരുമാറ്റവും  കുട്ടികളുടെ മനസ്സുമായിരുന്നുവെന്ന് സിൽക് സ്മിതയുടെ മരണശേഷം ഏറ്റവും സുഹൃത്തുക്കള്‍  തുറന്ന് പറഞ്ഞിരുന്നു.