കുറ്റബോധം കാരണം ആ രംഗത്തിൽ അഭിനയിച്ചതിന് ഞാൻ നായതാരയോട് മാപ്പ് പറഞ്ഞു!

ഒരുകാലത്ത് തെന്നിന്ത്യൻ പാപ്പരാസികൾ ആഘോഷമാക്കിയ വാർത്തകളിൽ ഒന്നായിരുന്നു നയൻതാരയുടെയും ചിമ്പുവിനെയും പ്രണയം. നിരവധി ഗോസിപ്പുകൾ ആണ് ഇരുവരുടെയും പേരിൽ പ്രചരിച്ചിരുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടതും വലിയ വിജയമായതും ഗോസിപ്പുകൾ കൂടുതൽ…

Simbu about Nayanthara

ഒരുകാലത്ത് തെന്നിന്ത്യൻ പാപ്പരാസികൾ ആഘോഷമാക്കിയ വാർത്തകളിൽ ഒന്നായിരുന്നു നയൻതാരയുടെയും ചിമ്പുവിനെയും പ്രണയം. നിരവധി ഗോസിപ്പുകൾ ആണ് ഇരുവരുടെയും പേരിൽ പ്രചരിച്ചിരുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടതും വലിയ വിജയമായതും ഗോസിപ്പുകൾ കൂടുതൽ പ്രചരിക്കാൻ കാരണമായി. ഇത്തരത്തിൽ മികച്ച പ്രേക്ഷക ശ്രദ്ധ ഇരുവർക്കും നേടിക്കൊടുത്ത ചിത്രങ്ങളിൽ ഒന്നായിരുന്നു വല്ലഭൻ. ഈ ചിത്രത്തിന്റെ പരസ്യത്തിനായി ഇരുവരുടെയും ഗ്ലാമർ രംഗങ്ങൾ പോസ്റ്ററിൽ ഉപയോഗിച്ചിരുന്നു. ഇരുവരും ചുംബിക്കുന്ന രംഗങ്ങൾ ആയിരുന്നു പ്രെമോഷന് വേണ്ടി പോസ്റ്ററുകളിൽ ഉപയോഗിച്ചത്. നയൻതാരയുടെ പിറന്നാൾ ദിവസമായ ഇന്നലെ ഈ വിഷയത്തിൽ ചിമ്പു ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ വീഡിയോ വീണ്ടും പ്രചരിച്ചിരുന്നു.
ചിമ്പുവിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയുടെ നല്ലതിന് വേണ്ടിയായിരുന്നു അന്ന് ആ ചുംബനരംഗം ചെയ്തത്. ആ രംഗം സിനിമയ്ക്ക് അനിവാര്യവും ആയിരുന്നു. എന്നാൽ പരസ്യത്തിനായി ആ രംഗം ഉപയോഗിച്ചപ്പോൾ അതിന്റെ പലരും തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു. ആ ഒരു രംഗം വലിയ വിവാദത്തിനു വഴി തെളിച്ചു. കടുത്ത പ്രതിഷേധം നയന്താരയ്ക്കെതിരെ ഉയർന്നു വന്നിരുന്നു. നയൻതാര വിവാദത്തിൽ അകപെട്ടപ്പോൾ താൻ കാരണമാണല്ലോ നയൻതാരയ്ക്ക് അങ്ങനെ സംഭവിച്ചത് എന്ന കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി. താൻ കാരണം ആണല്ലോ നയൻതാര ഇങ്ങനെ പഴികേൾക്കേണ്ടി വന്നതെന്ന തോന്നലും ഉള്ളിൽ ഉണ്ടായി തുടങ്ങി.
അങ്ങനെ ആ രംഗത്തിൽ അഭിനയിച്ചതിന് ഞാൻ നായതാരയോട് മാപ്പ് പറഞ്ഞു. എന്നാൽ നയൻതാരയുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. തന്റെ ജോലിയുടെ ഭാഗമായാണ് ആ രംഗത്തിൽ ഞാൻ അഭിനയിച്ചതെന്നും ആ സീൻ അങ്ങനെ ചെയ്തത് സംവിധായന്റെ കാഴ്ചപാടാണെന്നും അതിനു ചിമ്പു എന്നോട് മാപ്പ് പറയണ്ട കാര്യം ഇല്ല എന്നുമാണ് നയൻതാര അന്ന് പറഞ്ഞത്. ഇത്തരത്തിൽ ഉള്ള വ്യക്തിത്വവും കാഴ്ചപ്പാടും ഉള്ളതുകൊണ്ടാണ് നയൻതാര ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി വളർന്നതെന്നും ചിമ്പു പറഞ്ഞു.
ഗോസിപ്പുകൾ പ്രകാരം ഇരുവരുടെയും പ്രണയത്തിൽ അസ്വാരസങ്ങൾ ഉണ്ടാകുകയും ഇരുവരും വേര്പിരിയുകയും ചെയ്തു. സംവിധായകൻ വിഘ്‌നേശ് ശിവനുമായി പ്രണയത്തിൽ ആണ് നയൻ‌താര ഇപ്പോൾ. തങ്ങൾ പ്രണയത്തിൽ ആണെന്ന് ഇരുവരും നേരുത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ ആരാധക ലോകം.