അവർ രണ്ടുപേരും എന്നെ മനോഹരമായി വഞ്ചിക്കുകയായിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

അവർ രണ്ടുപേരും എന്നെ മനോഹരമായി വഞ്ചിക്കുകയായിരുന്നു!

Simbu love story

തമിഴ് സിനിമയിൽ ഒരു സമയത്ത് തരംഗം സൃഷ്ട്ടിച്ച നടൻ ആണ് ചിമ്പു. ഇന്നും ചിമ്പുവിനോട് ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ട്ടം ആണ് ഉള്ളത്. ചിമ്പുവിന്റെ ചിത്രങ്ങൾ എല്ലാം മികച്ച ഹിറ്റുകൾ ആയിരുന്നുവെന്നു തന്നെ പറയാം. റൊമാന്റിക് ഹീറോ ആയും ചിമ്പു തിളങ്ങിയിരുന്നു. എന്നാൽ പ്രായമേറെ ആയിട്ടും ചിമ്പും ഇത് വരെ വിവാഹിതൻ ആയിട്ടില്ല. 37 വയസുള്ള താരത്തിന്റെ വിവാഹം ഇനിയും നടക്കാത്തത് ആരാധകർക്കും ചോദ്യങ്ങൾക്ക് ഇടനൽകുകയാണ്. എന്നാൽ താൻ ഇപ്പോഴും വിവാഹിതൻ ആകാത്തതിന്റെ കാരണം പ്രണയ പരാജയം ആണെന്ന് പറയുകയാണ് ചിമ്പു ഇപ്പോൾ.

ഒരു സമയത്ത് തെന്നിന്ത്യയെ മുഴുവൻ ഇളക്കിയ പ്രണയം ആയിരുന്നു ചിമ്പുവിനെയും നയൻതാരയുടെയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം പുറത്ത് വന്നിരുന്നു. ഒന്നിച്ചു സിനിമ ചെയ്തതോടെയാണ് നയൻതാരയും ചിമ്പുവും തമ്മിൽ പ്രണയത്തിൽ ആയത്. ഇരുവരുടെയും പ്രണയം വളരെ പെട്ടന്നാണ് പരന്നത്. ഇവരുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിച്ചപ്പോൾ ആണ് ഇരുവര് പ്രണയത്തിൽ ആണെന്ന് ആരാധകരും വിശ്വസിക്കുന്നത്. എന്നാൽ ഇതിനു തൊട്ടുപിന്നാലെ ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്തയും വന്നിരുന്നു.

കുറച്ച് നാളുകൾക്ക് ശേഷമാണ് ചിമ്പുവും ഹൻസികയും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്ത വന്നത്. വാൽ എന്ന സിനിമയിൽ ഒന്നിച്ചഭിനയിക്കേ ആണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആയത്. ഈ കാര്യം ചിമ്പുവും ഹൻസികയും സ്ഥിതീകരിക്കുകയും ചെയ്തു. ശാലിനിയെയും അജിത്തിനെയും പോലെ വിവാഹശേഷം ജീവിക്കണം എന്നൊക്കെയാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാൽ സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഹൻസിക ചിമ്പുവിനെ ഒഴിവാക്കി എന്നാണ് റിപ്പോർട്ടുകൾ വന്നത്. ഇതിന്റെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് ചിമ്പു.

Hansika and Simbu

Hansika and Simbu

ഈ രണ്ടു പ്രണയ പരാചയങ്ങളും എന്നെ വളരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇതിന്റെ വിഷമത്തിൽ നിന്നും പുറത്ത് ചാടാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. ആരും കാണാതെ കരഞ്ഞു തീർക്കുക എന്ന ഒരു വഴി മാത്രമാണ് ഇതിനു പരിഹാരം. ഞാനും അങ്ങനെ കരഞ്ഞു തീർക്കുകയായിരുന്നു ഈ വിഷമങ്ങൾ. അതിൽ നിന്നും മുക്തി നേടാൻ ഒരു മദ്യത്തിനും പുകവലിക്കും മറ്റൊരു ലഹരിക്കും കഴിയില്ല. അതിനു നമ്മൾ തന്നെ വിചാരിക്കണം. ആ വേദനയിൽ നിന്ന് പുറത്ത് വരുന്നത് വരെ ഞാൻ കരഞ്ഞു. അല്ലങ്കിൽ ഒരു പക്ഷെ ഞാൻ ഒരു വിഷാദ രോഗി ആയേനെ. ചിമ്പു പറഞ്ഞു.

Trending

To Top
Don`t copy text!