മമ്മൂക്കയോടൊപ്പമുള്ള ആ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും അഭിമാനം എന്ന് സിമ്രാന്‍!!

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സിമ്രാന്‍. നാളുകള്‍ക്ക് ശേഷം ആരാധകരെ രോമാഞ്ചം കൊള്ളിച്ച താര സുന്ദരി വീണ്ടും ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. റോക്കട്രി നമ്പി ദ എഫക്ട് എന്ന സിനിമയിലാണ് താരം വീണ്ടും പ്രധാന…

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സിമ്രാന്‍. നാളുകള്‍ക്ക് ശേഷം ആരാധകരെ രോമാഞ്ചം കൊള്ളിച്ച താര സുന്ദരി വീണ്ടും ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. റോക്കട്രി നമ്പി ദ എഫക്ട് എന്ന സിനിമയിലാണ് താരം വീണ്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെ തന്റെ അഭിനയത്തിന്റെ തുടക്ക കാലത്തെ കുറിച്ച് ഓര്‍ക്കുുകയാണ് സിമ്രാന്‍. അതില്‍ താരം മമ്മൂക്കയെ കുറിച്ച് എടുത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സൗത്ത് ഇന്ത്യയില്‍ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു… എന്നാണ് താരം ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മമ്മൂട്ടിയെ കുറിച്ച് സിമ്രാന്‍ പറഞ്ഞ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തില്‍ സിമ്രാനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ചിത്രം ഇന്ദ്രപ്രസ്ഥം ആണ്. ഈ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളാണ് സിമ്രാന്‍ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ റോക്കട്രിയുടെ ഭാഗമായി നടത്തിയ ഷോയിലാണ് സിമ്രാന്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്.

Mammootty (1)

ഇന്ദ്രപ്രസ്ഥം എന്ന സിനിമയില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ താന്‍ ഇന്നും അഭിമാനിക്കുന്നു. ‘മമ്മൂട്ടി സാറിനൊപ്പം എനിക്ക് ഒരുപാട് നല്ല ഓര്‍മകളുണ്ട്. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ആളാണ് മമ്മൂട്ടി സാര്‍ എന്നും സിമ്രാന്‍ പറയുന്നു. ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു ആ സിനിമയിലെ തന്റെ അനുഭവം എന്നാണ് നടി പറയുന്നത്. ആ ചിത്രത്തിലഭിനയിച്ചിട്ട് ഇപ്പോള്‍ രണ്ട് പതിറ്റാണ്ടുകളായി. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ ഒരുപാട് അഭിമാനം തോന്നുന്നു എന്നും താരം പറഞ്ഞു.

അതേസമയം, റോക്കട്രി എന്ന സിനിമയില്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മാധവനുമായി സ്‌ക്രീന്‍ പങ്കിട്ടിരിക്കുകയാണ് സിമ്രാന്‍. അതിന്റെ സന്തോഷം അറിയിച്ച് താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി എത്തിയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമയില്‍ നമ്പി നാരായണന്റെ ഭാര്യാ കഥാപാത്രത്തെയാണ് സിമ്രാന്‍ അവതരിപ്പിച്ചത്.