20 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒന്നും മാറിയിട്ടില്ല…! മാധവനെ കുറിച്ച് സിമ്രാന്റെ കുറിപ്പ്!!

നടനായും സംവിധായകനായും മാധവന്‍ റോക്കട്രി ദ നമ്പി എഫക്ടിലൂടെ തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്. സമീപകാലത്ത് നിര്‍മ്മിച്ച ഏറ്റവും മികച്ച ബയോപിക്കുകളില്‍ ഒന്നാണ് റോക്കട്രി ദി നമ്പി ഇഫക്റ്റ് എന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായം.…

നടനായും സംവിധായകനായും മാധവന്‍ റോക്കട്രി ദ നമ്പി എഫക്ടിലൂടെ തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്. സമീപകാലത്ത് നിര്‍മ്മിച്ച ഏറ്റവും മികച്ച ബയോപിക്കുകളില്‍ ഒന്നാണ് റോക്കട്രി ദി നമ്പി ഇഫക്റ്റ് എന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. ഒരുപാട് പ്രത്യേകതകളുള്ള ഈ സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് നടി സിമ്രാന്റെ നായികാ കഥാപാത്രമാണ്. ചിത്രത്തില്‍ നമ്പി നാരായണന്റെ ഭാര്യയായിട്ടാണ് സിമ്രാന്‍ എത്തുന്നത്.

ആ വേഷം അതി ഗംഭീരമായെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ സിമ്രാന്‍ പ്രിയപ്പെട്ട മാഡ്ഡിയെ കുറിച്ച് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിമ്രാന്‍-മാധവന്‍ താരജോഡികള്‍ ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒന്നും മാറിയിട്ടില്ലെന്നാണ് സിമ്രാന്‍ കുറിയ്ക്കുന്നത്. മാധവനൊപ്പം സെല്‍ഫി എടുക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചാണ് താരം മാധവനെ കുറിച്ചുള്ള വാക്കുകള്‍ പങ്കുവെച്ചത്. പാര്‍ത്താലേ പരവസം..

എന്ന സിനിമയില്‍ സിമി-ഡോ. മാധവ എന്നിവരെ അവതരിപ്പിച്ചു.. പിന്നീട് ഇന്ദിര-തിരു ദമ്പതികളെ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയില്‍ അവതരിപ്പിച്ചു ഇപ്പോഴിതാ നമ്പി നാരായണനും ഭാര്യയുമായി അഭിനയിക്കുന്നു… ഒന്നും ഒട്ടും മാറിയിട്ടില്ല എന്നാണ് സിമ്രാന്‍ കുറിച്ചിരിക്കുന്നത്. മാധവന്റെ ആദ്യത്തെ സംവിധാന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റേയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ച് സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞതിന്റേയും സന്തോഷവും സിമ്രാന്‍ പങ്കുവെയ്ക്കുന്നു.

നിങ്ങളാണ് ഏറ്റവും മികച്ചത് എന്നും സിമ്രാന്‍ മാധവനെ കുറിച്ച് പറയുന്നു. അതേസമയം, ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയിലൂടെ കാണിച്ചിരിക്കുന്നത്.

ഈ കാലഘട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തമിഴില്‍ സൂര്യയും ഹിന്ദിയില്‍ ഷാരൂഖാനും ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.