‘തെറ്റിദ്ധാരണകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ പറഞ്ഞു തീര്‍ക്കാന്‍ മനസിന് ഒരു വെമ്പല്‍’ സിന്‍സി അനില്‍

sincy-anil-about-lalitham-sundaram
sincy-anil-about-lalitham-sundaram

നടന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലളിതം സുന്ദരത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സിന്‍സി അനില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എത്രയും പെട്ടെന്ന് എന്റെ മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും ഒരുമിച്ചു എല്ലാവരും ഒന്ന് ഒത്തു കൂടാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിപ്പിച്ചൊരു ചിത്രം…എല്ലാവരെയും ഒന്ന് ഓടി ചെന്നു കെട്ടിപ്പിടിക്കാന്‍ തോന്നുന്നു…തെറ്റിദ്ധാരണകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ പറഞ്ഞു തീര്‍ക്കാന്‍ മനസിന് ഒരു വെമ്പല്‍ എന്നാണ് സിന്‍സി കുറിക്കുന്നത്.

കുറിപ്പ് വായിക്കാം

ലളിതം സുന്ദരം….
പേര് പോലെ തന്നെ കണ്ടിരിക്കാൻ പറ്റുന്നൊരു സുന്ദരമായ ചിത്രം…
മനസിന്‌ നല്ലൊരു feel തരുന്ന ചിത്രം .
തിരക്കുകളും stress ഉം ഒക്കെയായി നമ്മൾ എല്ലാവരും ഓട്ടത്തിലാണ്…
അതിനിടയിൽ നമ്മൾ മറന്നു പോകുന്ന ചില കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ…
കുഞ്ഞ് കുഞ്ഞ് പിണക്കങ്ങൾ…തെറ്റിദ്ധാരണകൾ…
എല്ലാം മാറ്റി വച്ചു ചേർന്ന് നിൽകുമ്പോൾ ഉള്ള സന്തോഷങ്ങൾ..
10 വർഷമായി ഞാൻ എന്റെ കുടുംബത്തോടൊപ്പം ഒന്ന് ഒത്തു കൂടിയിട്ട്….
എത്രയും പെട്ടെന്ന് എന്റെ മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും ഒരുമിച്ചു എല്ലാവരും ഒന്ന് ഒത്തു കൂടാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിപ്പിച്ചൊരു ചിത്രം…
എല്ലാവരെയും ഒന്ന് ഓടി ചെന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു…
തെറ്റിദ്ധാരണകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ പറഞ്ഞു തീർക്കാൻ മനസിന്‌ ഒരു വെമ്പൽ…
എല്ലാം ഒന്ന് പഴയത് പോലെ ആകാൻ… പൊട്ടിച്ചിരിക്കാൻ..ഒക്കെ മനസ്സ് കൊതിക്കുന്നു….
അതിരുകൾ ഇല്ലാതെ എല്ലാവരെയും സ്നേഹിക്കാൻ ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു…
ആങ്ങളയ്ക്കും പെങ്ങൾക്കും ഉമ്മകൾ…
ഇങ്ങനെ ഒരു ചിത്രം സമ്മാനിച്ചതിന്…
Previous article‘മനസ്സിന്റെ ഭാരം കുറക്കാന്‍ പലതും ചെയ്യുന്നു, എങ്കിലും ഈ വിങ്ങല്‍ കുറയുന്നില്ലല്ലോ’ സബീറ്റ ജോര്‍ജ്
Next articleബോധപൂര്‍വ്വം എന്റെ പേരുകള്‍ ഒഴിവാക്കും, വിരോധമുണ്ടെങ്കില്‍ ചാനല്‍ ചര്‍ച്ചകളിലും പറയാമായിരുന്നു: ജയറാമുമായുള്ള അകല്‍ച്ചയില്‍ രാജസേനന്‍