ഭിന്നശേഷിക്കാരായവരേയും അവരുടെ മാതാപിതാക്കളേയും വിഷമിപ്പിച്ച രീതിയില്‍ കടുവ എന്ന സിനിമയില്‍ വന്ന ഡയലോഗില്‍ മാപ്പ് അപേക്ഷിച്ച് പൃഥ്വിരാജും സംവിധായകന് ഷാജി കൈലാസും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ക്ഷമാപണം നടത്തി പൃഥ്വിരാജ് പങ്കുവെച്ച കമന്റിന് സിന്‍സി അനില്‍ കൊടുത്തിരിക്കുന്ന കമന്റാണ് ശ്രദ്ധ നേടുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇനി എന്റെ സിനിമയില്‍ ഉണ്ടാകില്ലെന്നു ഉറക്കെ പറഞ്ഞ ആളാണ് നിങ്ങള്‍….
ഇന്ന് ഇത് തെറ്റായിരുന്നു എന്ന് മനസിലാക്കിയതും ക്ഷമ ചോദിച്ചതും പ്രതീക്ഷ തരുന്നു.. എന്നാണ് സിന്‍സി പൃഥ്വിയുടെ പോസ്റ്റിന് അടിയില്‍ കുറിയ്ക്കുന്നത്. കഴിഞ്ഞ ദിവസം സിന്‍സി അനിലും ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. സംഭാഷണം എഴുതിയവര്‍ ആരുമാകട്ടെ…സംവിധാനം ചെയ്തവരും ആരുമാകട്ടെ…ഈ ഡയലോഗ് നിങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ അസ്വഭാവികത ഒന്നും തോന്നിയില്ലേ…എന്നായിരുന്നു ഭിന്നശേഷിക്കാര്‍ക്ക് എതിരെയുള്ള ഡയലോഗിനെ കുറിച്ച് സിന്‍സി അനില്‍ തന്റെ പോസ്റ്റിലൂടെ
ചോദിച്ചത്. പലരുടെയും ജീവിതമാണ് ആ സിനിമ… അതിനെ മോശമായി ചിത്രീകരിച്ചു നേടാന്‍ ശ്രമിച്ചതല്ല…അങ്ങനെ ഒരു കുഞ്ഞുമായുള്ള ജീവിതയാത്രയില്‍ ചവിട്ടുന്ന കനലുകള്‍ ചെറിയ പൊള്ളല്‍ അല്ല എനിക്കു തന്നിട്ടുള്ളത്.അതുകൊണ്ട് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ ക്ഷമാപണം നടത്തിയ പോസ്റ്റിന് അടിയില്‍ സിന്‍സി അനില്‍ കുറിയ്ക്കുന്നത്.
അതേസമയം, സിനിമ കൊണ്ട് ഒരു പരിധി വരെ മാറ്റങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ആ ഭാഗം നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. എന്നാണ് ഇവര്‍ കുറിയ്ക്കുന്നത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യമെന്ന് സംവിധായകന് ഷാജി കൈലാസും മാപ്പ് അപേക്ഷിച്ചുകൊണ്ട് പറഞ്ഞിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ചാണ് തെറ്റ് പറ്റിപ്പോയി എന്ന് പൃഥ്വിരാജ് കുറിച്ചത്.