Film News

സാനിയെ പോലെ എന്ന കയറി പിടിച്ചവനെ ഞാൻ ബസ്സിലിട്ട് തല്ലി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട് സിൻസി അനിൽ !!

സാമൂഹികരമായ പ്രശ്നങ്ങളിൽ ഇടപെട്ടുന്ന വ്യക്തിയാണ് സിൻസി അനിൽ. സിൻസി പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ പലപ്പോഴും വിവാദങ്ങളിലേക്ക് നയിക്കാറുമുണ്ട്. തന്റെ ഫേസ്ബുക് അക്കൗണ്ട് വഴിയാണ് മിക്കപ്പോഴുമുള്ള പ്രതികരണം. ഇപ്പോൾ കഴിഞ്ഞ ദിവസം നടിമാർക്ക് നേരെ അതിക്രമത്തിന് പ്രതികരിക്കുന്നതിനോടൊപ്പമാണ് തനിക്കുണ്ടായ ദുരനുഭവം സിൻസി പങ്ക് വെക്കുക ഉണ്ടായത്. ബസിലും മറ്റും തിക്കി തിരക്കി സ്കൂളിൽ പോകുന്ന സമയത്തൊക്കെ ഒരുപാട് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്… അന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ പ്രതികരിക്കാൻ ശേഷി ഇല്ലാതെ തല കുനിച്ചു നടന്ന് പോയിട്ടുണ്ട്… ആരാണ് എന്നെ ഉപദ്രവിച്ചത് എന്ന് അറിയാൻ എങ്കിലും തിരിഞ്ഞു നോക്കാൻ പോലും ഭയമായിരുന്നു അക്കാലത്തൊക്കെ… ലൈംഗിക അതിക്രമത്തിന് ഇരയാവുകയാണ് എന്ന് ഒരു ചിന്ത പോലുമില്ലാതെ സ്വയം സമാധാനിപ്പിച്ചു ഉറങ്ങിയ ദിവസങ്ങൾ ഉണ്ട്… ആരോടെങ്കിലും പറഞ്ഞാൽ ആരെങ്കിലും അറിഞ്ഞാൽ നമ്മൾ അപമാനിതരാകുമെന്ന ചിന്ത കൊണ്ട് ഒരാളോട് പോലും ഇങ്ങനെ ഉള്ള അനുഭവങ്ങൾ പങ്കു വയ്ക്കാതെ പോയിട്ടുണ്ട്.

ഈ പോസ്റ്റ്‌ കണ്ടത് കൊണ്ട് പറയുകയാണ്… ഇനിയും ഇത്തരം ചിന്തകൾകൊണ്ട് പ്രതികരണ ശേഷി ഇല്ലാതെ കടന്നു പോകുന്ന പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരോടാണ്. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്… വാക്കാലും പ്രവർത്തിയാലും നമുക്ക് നേരെ വരുന്ന ലൈംഗിക അതിക്രമങ്ങളെ തിരിച്ചറിയാൻ ആദ്യം പഠിക്കണം.. തിക്കും തിരക്കുമുള്ള ഒരു സ്ഥലത്താണ് നില്കുന്നതെങ്കിൽ ഒരു കൈ എവിടെ നിന്നോ നമുക്ക് നേരെ നീളുന്നുണ്ട് എന്ന ചിന്ത കൊണ്ട് മാത്രം അവിടെ നിൽക്കുക… ബസിൽ യാത്ര ചെയ്യുമ്പോൾ പ്രകൃതി ആസ്വദിക്കുന്നതിനോടൊപ്പം പുറകിലെ സീറ്റിലേക്ക് ഒരു കണ്ണ് വച്ചേക്കുക… ട്രെയിനിൽ ആണെങ്കിൽ അടുത്തിരിക്കുന്ന ആളിന്റെ കൈകളിൽ…അല്ലെങ്കിൽ മുകളിൽ കിടക്കുന്ന ആളിന്റെ കൈകളിൽ… ഒരു കണ്ണ് ഡെഡിക്കേറ്റ് ചെയ്തു വച്ചേക്കുക… ഇങ്ങനെ ചിന്തിച്ചു മാത്രം ഇരിക്കുമ്പോൾ നമുക്ക് യാത്ര enjoy ചെയ്യാൻ പറ്റില്ല എന്നത് വസ്തുത ആണെങ്കിലും കാലം ഇങ്ങനെ ആയത് കൊണ്ട് ഇതൊന്നും പറയാതിരിക്കാൻ വയ്യ…

സാഹചര്യം മുതലെടുത്തു ഏതെങ്കിലും ഒരു രീതിയിൽ നമ്മുടെ ശരീരത്തിൽ മറ്റൊരാൾ പിടിക്കുകയോ സ്പർശിക്കുകയോ ചെയ്താൽ തിരിഞ്ഞു മുഖം അടച്ച് ഒരെണ്ണം കൊടുത്തേക്കുക… അതിനായി കൈ പൊങ്ങണം എങ്കിൽ നമ്മുടെ ആത്മാഭിമാനത്തേക്കാൾ മുകളിൽ മറ്റൊന്നുമില്ല എന്ന ഉൾബോധ്യം ഉണ്ടാകണം… ആരൊക്കെ കൂടെ നിന്നില്ലെങ്കിലും സ്വയം നമ്മൾ നമുക്ക് കൈയടിക്കും..സ്വയം നമ്മൾ അഭിമാനിക്കും…അതിൽപരം വലിയ ആത്മസന്തോഷം നൽകാൻ മറ്റെന്തിനാണ് ആവുക???? എന്ന് പത്തു കൊല്ലം മുൻപ് കയറി പിടിച്ച ഒരുത്തനെ ബസിലിട്ട് അറഞ്ചം പുറഞ്ചം തല്ലി ഇറക്കി സ്റ്റേഷൻ ൽ കയറ്റിയ ഇപ്പോഴും അതോർക്കുമ്പോൾ പോലും രോമാഞ്ചത്തോടെ ജീവിക്കുന്ന ജുവതി അല്ല തൈകിളവി.

Recent Posts

‘അവതാര്‍ 2’ കേരളത്തില്‍ എല്ലാ തിയ്യറ്ററിലും എത്തും!!!

'അവതാര്‍ 2' പറഞ്ഞ ദിവസം തന്നെ കേരളത്തിലും റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയായി. വിതരണക്കാരുടെ ആവശ്യങ്ങള്‍…

25 mins ago

മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയ്ക്ക് മേക്കപ്പ് വേണോ…അശ്വതിയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമര്‍ശനം!!!

റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ…

2 hours ago

‘ചില സമയത്ത് അറിയാതെ പേടിച്ചു പോകും അല്ലേ? ‘വാമനന്‍’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച…

2 hours ago