അവർ അദ്ദേഹത്തെ അർഹിക്കുന്നില്ല, സിന്ധുവിന്റെ വാക്ക് ശ്രദ്ധ നേടുന്നു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. അഹാനയ്ക്ക് പുറമെ സഹോദരി ഇഷാനിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം വണ്ണിൽ കൂടിയാണ് ഇഷാനി തന്റെ അരങ്ങേറ്റം കുറിച്ചത്. ഇവരുടെ ഏറ്റവും ഇളയ സഹോദരിയായ ഹൻസികയും സിനിമയിൽ അഭിനയിച്ച് കഴിഞ്ഞു. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ മാത്രമാണ് ഇനി സിനിമയിലേക്ക് എത്താൻ ഉള്ളത്.

ഈ കഴിഞ്ഞ ലോകസഭാ എലെക്ഷനിൽ കൃഷ്ണകുമാർ ബി ജെ പി സ്ഥാനാർത്ഥിയായി തിരുവനതപുരത്ത് മത്സരിച്ചിരുന്നു. വിജയിക്കും എന്ന് പൂർണ്ണ ഉറപ്പായിരുന്നു കൃഷ്ണകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നത്. പാർട്ടിയുടെ പ്രചാരണത്തിന് വേണ്ടി കൃഷ്ണകുമാർ കുടുംബസമേതം ആയിരുന്നു പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നത്. എന്നാൽ എലെക്ഷൻ ഫലം വന്നപ്പോൾ താരം പരാചയപെടുകയായിരുന്നു. ഇപ്പോൾ ഭർത്താവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഭാര്യ സിന്ധു കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അർഹിക്കുന്നില്ല എന്നാണു സിന്ധു കൃഷ്ണ പറഞ്ഞിരിക്കുന്നത്. കൃഷ്ണകുമാർ ഒരു നല്ല സ്ഥാനാർഥി ആണെന്നും അദ്ദേഹത്തിന് അധികാരം ലഭിച്ചാൽ നാടിനു വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും സിന്ധു നേരുത്തെ പറഞ്ഞിരുന്നു.

sindhu about krishnakumar
sindhu about krishnakumar

‘നമസ്കാരം… വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ’ എന്നാണ് പരാചയത്തോട് കൃഷ്ണകുമാർ പ്രതികരിച്ചത്.