എന്റെ ഭർത്താവായത് കൊണ്ട് പറയുകയല്ല, അദ്ദേഹമാണ് മികച്ച സ്ഥാനാർഥി! - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ ഭർത്താവായത് കൊണ്ട് പറയുകയല്ല, അദ്ദേഹമാണ് മികച്ച സ്ഥാനാർഥി!

sindhu about krishnakumar

മലയാളികൾക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ  ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയിൽ വളര  സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക്  ഏറെ താൽപര്യവുമാണ്. കുടുംബത്തിന്റെ  വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്. വീട്ടിലെയും അംഗങ്ങളുടെയും മുഴുവൻ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കൂടി പങ്കുവെക്കാറുണ്ട്. താരത്തിന്റെ മൂന്നാമത്തെ മകൾ ദിയ ഒഴികെ ബാക്കി മൂന്ന് പെൺമക്കളും ഇതിനോടകം സിനിമയിൽ തങ്ങളുടെ സാനിദ്യം അറിയിച്ച് കഴിഞ്ഞു. മൂത്ത മകൾ അഹാന നായികയായി മലയാള സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പൊതു വേദികളിലും റീലിറ്റി ഷോകളിലും കുടുംബസമേതം എത്താറുള്ള കൃഷ്ണകുമാർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം രസകരമായ രീതിയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കൃഷ്ണകുമാറിന് നിരവധി ആരാധകർ ആണ് രാഷ്ട്രീയത്തിലും ഉള്ളത്. തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാർ ഇപ്പോൾ. ഇലക്ഷന് വേണ്ടിയുള്ള കടുത്ത പ്രചാരണത്തിൽ ആണ് കൃഷ്ണകുമാർ ഇപ്പോൾ. ഈ അവസരത്തിൽ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. കൃഷ്ണകുമാർ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് താൻ കരുതിയിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ മത്സരിക്കുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർഥി കൃഷ്ണകുമാർ തന്നെ ആണെന്നുമാണ് സിന്ധു പറഞ്ഞത്. സിന്ധുവിന്റെ വാക്കുകൾ ഇങ്ങനെ,

കിച്ചുവിനെതിരെ മത്സരിക്കുന്നവർ കിച്ചുവിനെക്കാൾ അനുഭവ സമ്പത്ത് ഉള്ളവർ ആണ്. പലരെയും വ്യക്തിപരമായി അറിയുകയും ചെയ്യാം. എന്നാൽ കിച്ചു ജയിക്കണം. കാരണം ഇന്ന് മത്സരിക്കുന്നവരിൽ ഏറ്റവും മികച്ച സ്ഥാനാർഥി കിച്ചു തന്നെയാണ്. അത് മത്സരിക്കുന്ന മറ്റുള്ള സ്ഥാനാർത്ഥികൾക്കും അറിയാം.  പ്രചാരണത്തിന് മുഴുവൻ സമയവും എനിക്ക് അദ്ദേഹത്തിന്റെ കൂടെ നിൽക്കാനാകില്ല. എംഎൽഎ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന അലങ്കാരം പേരിനൊപ്പം വയ്ക്കണമെന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല.കൃഷ്ണകുമാർ എന്ന സ്ഥാനാർഥി ജയിച്ചാൽ ഈ മണ്ഡലത്തിലെ ജനങ്ങളുടെ വിജയം ആണത്. കൃഷ്ണകുമാർ തോറ്റാൽ അത് ജനങ്ങളുടെ പരാജയവും. krishna-kumar-family

ഈയൊരു മണ്ഡലത്തിലെ അവസ്ഥവച്ച് കൃഷ്ണകുമാർ ജയിച്ചുകഴിഞ്ഞാൽ അദ്ദേഹത്തിന് ജനങ്ങളുടെ ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. കേന്ദ്രത്തിൽ നിന്നാണ് ഫണ്ട് വരുന്നത്. അപ്പോൾ ഒരുപാട് വികസനങ്ങൾ ഉണ്ടാക്കാൻ കഴിയും. എന്നാൽ മറ്റ് പാർട്ടിയിലെ ആളുകൾ ജയിച്ചാല്‍ പഴയ സ്ഥിതി തന്നെ തുടരും എന്നുമാണ് എനിക്ക് മനസ്സിലായത്.

Trending

To Top
Don`t copy text!