മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സിന്ധു മേനോന്റെ ഇന്നത്തെ ജീവിതം! - മലയാളം ന്യൂസ് പോർട്ടൽ
Film News

മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സിന്ധു മേനോന്റെ ഇന്നത്തെ ജീവിതം!

sindhu menon life

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമായിരുന്നു സിന്ധു മേനോൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടന്ന്  തന്നെ നായിക പദവിയിലേക്ക് എത്തപ്പെടുകയായിരുന്നു. കന്നഡ ചിത്രങ്ങളിൽ കൂടിയാണ് താരം സിനിമയിലേക്ക് വന്നത്. അവിടെ നിന്നും മലയാളത്തിലേക്ക് എത്തിയ താരം നിരവധി നല്ല മലയാള ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. ഉത്തമൻ എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് സിന്ധു മലയാള സിനിമയിലേക്ക് എത്തിയത്. ഉത്തമൻ, രാജമാണിക്യം, വാസ്തവം, മയിലാട്ടം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം സിന്ധു ശ്രദ്ധേയമായ വിശേഷങ്ങളിൽ എത്തി. നായികയായും സഹനടിയായു ഒക്കെ പ്രേക്ഷകർക്ക് മുന്നിൽ തിളങ്ങിയ താരം എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു. 2012 ൽ പുറത്തിറങ്ങിയ മഞ്ചാടികുരുവിൽ ആണ് സിന്ധു അവസാനമായി അഭിനയിച്ചത്.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സിന്ധു ഒരു മലയാളി അല്ല എന്നതാണ് മറ്റൊരു വാസ്തവം. സിന്ധു ബാംഗ്ലൂർ സ്വദേശിനി ആണ്. യുകെ യിൽ ബിസിനസ്സുകാരനായ ഡൊമിനിക് പ്രഭുവിനെ ആണ് സിന്ധു വിവാഹം കഴിച്ചത്. വിവാഹത്തോടെ ഇന്ത്യയിൽ നിന്ന് തന്നെ പോയ താരം ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ യു കെ യിൽ ആണ് ഉള്ളത്. സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച് താരത്തിന്റെ പേരിൽ കുറച്ച് വിവാദങ്ങൾ വന്നതോടെ താരം സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായി വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ അടുത്ത കാലം കൊണ്ട് സിന്ധു വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങി.

വിവാഹശേഷം കുറച്ച് നാൾ ഇടവേള എടുത്ത് വർഷങ്ങൾക്ക് ശേഷം പല നടികളും തിരിച്ച് സിനിമയിലേക്ക് എത്തിയിട്ടുണ്ട്. അത് പോലെ സിന്ധുവും തിരിച്ച് വരുമോ എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ. എന്തായാലും ഇപ്പോൾ മക്കൾക്കും ഭർത്താവിനും ഒപ്പം കുടുംബ ജീവിതത്തിന്റെ തിരക്കിൽ ആണ് മുപ്പത്തിയാറ് കാരിയായ സിന്ധു ഇപ്പോൾ.

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!