എന്ത് രസമായിട്ടാണ് അവര്‍ പ്രണയിച്ചത്! എനിക്ക് അവരോട് സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്; അഭയ ഹിരണ്‍മയി

വ്യത്യസ്തമായ ശബ്ദത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി. കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അഭയ. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ അഭയയുമായി ഉണ്ടായിരുന്ന ലിവിങ്ങ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ച്…

വ്യത്യസ്തമായ ശബ്ദത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി. കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അഭയ. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ അഭയയുമായി ഉണ്ടായിരുന്ന ലിവിങ്ങ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതോടെയാണ് അഭയ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ അഭയ താനേറെ ഇഷ്ടപ്പെടുന്ന വ്യക്തിയെക്കുറിച്ചാണ് പറയുന്നത്. മാധവിക്കുട്ടിയാണ് താനേറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമെന്നാണ് അഭയ പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായി സമ്മാനമായി കിട്ടിയ പുസ്തകം എന്റെ കഥയായിരുന്നുവെന്നും ഗായിക പറഞ്ഞിരുന്നു.

‘എങ്ങനെ പറഞ്ഞ് എങ്ങനെ അവസാനിപ്പിക്കണമെന്നറിയാത്ത വ്യക്തിത്വമാണ് മാധവിക്കുട്ടിയുടേത്. അവരുടെ അഭിമുഖങ്ങളെല്ലാം വീണ്ടും എടുത്ത് കാണാറുണ്ട്. അവരോട് അത്രയും ആരാധനയാണ്. മാധവിക്കുട്ടിയും ഞാനും തമ്മില്‍ ഒരുപാട് സാമ്യമുണ്ടെന്ന് പലരും പറയാറുണ്ട്. സാമ്യങ്ങളുണ്ടെന്നത് ശരിയാണ്. അവരൊരു തീയാണ്, ആ തീയെ നമുക്കെങ്ങനെയാണ് ആവാഹിക്കാന്‍ പറ്റുക. അതങ്ങനെ വിടണം. മാധവിക്കുട്ടിയെക്കുറിച്ച് എപ്പോള്‍ പറയുമ്പോഴും എക്സൈറ്റ്മെന്റാണ്. ഭീകരിയായ സ്ത്രീയാണ്, ഭീകരി എന്ന് വാക്ക് മലയാളത്തില്‍ ഉപയോഗിക്കുന്നത് വേറൊരു തലത്തിലാണ്. ഉള്ളിന്റെ ഉള്ളില്‍ അവരൊരു ടെററാണ്. എങ്ങനെയാണ് അവര് പ്രണയിച്ചിരിക്കുന്നത്. എന്ത് രസമായിട്ടാണ് അവര് പ്രണയിച്ചത്. ഒരുകാലത്തും ആര്‍ക്കും അങ്ങനെ പ്രണയിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല. അവര്‍ ഇങ്ങനെ പറന്ന് പറന്ന് പ്രേമിക്കുകയായിരുന്നു. ഒന്നിനും അവര്‍ റിഗ്രറ്റ് ചെയ്യുന്നില്ലെന്നാണ്. അങ്ങനെയൊരു സ്ത്രീ ഒരിക്കല്‍ മാത്രമേ ജനിക്കുള്ളൂ’ എന്നായിരുന്നു അഭയ ഹിരണ്‍മയിയുടെ വാക്കുകള്‍.

എഴുതിയാലും പറഞ്ഞാലും വായിച്ചാലും തീരാത്തയാളാണ് മാധവിക്കുട്ടി. അവര്‍ ഉള്‍കൊണ്ട പ്രണയം പോലെ ആരെങ്കിലും ഉള്‍ക്കൊണ്ടിട്ടുണ്ടാകുമോ? എനിക്ക് ഒരു പുസ്തകം ആദ്യമായി സമ്മാനം കിട്ടുന്നത് എന്റെ കഥയാണ്. ആവേശത്തിനപ്പുറം പുസ്തകത്തിന്റെ കവര്‍ ചിത്രം നോക്കി ഇരുന്നിട്ടുണ്ട് കുറേ നേരം. കറുത്ത കുര്‍ത്തയും മുടി കാറ്റില്‍ പാറിച്ച് നമ്മളെ തന്നെ നോക്കി നില്‍ക്കുന്ന എക്കാലത്തെയും പ്രണയിനി. സ്‌നേഹത്തെ കുറിച്ച് മാത്രമേ അവര്‍ക്ക് എപ്പോഴും സംസാരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നും അഭയ ഹിരണ്‍മയി പറഞ്ഞു. അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്ന് പറയുന്നത് തന്നെ ഒരു കുളിരാണെന്നായിരുന്നു മുന്‍പ് മാധവിക്കുട്ടിയെക്കുറിച്ച് അഭയ പറഞ്ഞത്.