ഗായിക ചിന്മയിയുടെ ഔദ്യോഗിക അക്കൗണ്ട് പൂട്ടി ഇന്‍സ്റ്റഗ്രാം; കാരണമിതാണ്

ഗായിക ചിന്മയിയുടെ ഔദ്യോഗിക അക്കൗണ്ടിന് ഇന്‍സ്റ്റഗ്രാം വിലങ്ങിട്ടു. അക്കൗണ്ട് പൂട്ടിയ വിവരം ചിന്മയി തന്നെയാണ് ആരാധകരെ അറിയിച്ചത്. തന്റെ ‘ബാക്ക്അപ്പ്’ അക്കൗണ്ടിലൂടെയായിരുന്നു താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ചില പുരുഷന്മാര്‍ അശ്ലീലചിത്രങ്ങളയച്ചത് റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഈ നടപടിയെന്നാണ് താരം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ബാക്ക് അപ്പ് അക്കൗണ്ടിനേക്കുറിച്ചുള്ള വിവരങ്ങളും ചിന്മയി ട്വീറ്റ് ചെയ്തിട്ടുണ്ട്.‘അവസാനം ഇന്‍സ്റ്റഗ്രാം എന്റെ യഥാര്‍ത്ഥ അക്കൗണ്ട് നീക്കം ചെയ്തു. അധിക്ഷേപിക്കുന്നവരെ നിലനിര്‍ത്തിക്കൊണ്ട് ശബ്ദമുയര്‍ത്തുന്നവരെ ഒഴിവാക്കി.’ എന്നാണ ചിന്മയി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ വിവരം താരം പങ്കുവെച്ചത്. ഈ അവസരത്തില്‍ ചിന്മയിക്കെതിരെ രൂക്ഷമായ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. വൈരം മുത്തുപോലെയാണെന്നും അവര്‍ ഇന്നുള്ളതുപോലെ എല്ലാ സൗഭാഗ്യങ്ങളോടെയും ജീവിക്കുക എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ഗാനരചയിതാവ് വൈര മുത്തുവിനെതിരെ ചിന്മയി നടത്തിയ ആരോപണങ്ങള്‍ സൂചിപ്പിച്ചുള്ള കമന്റിന് പുരോഗതിയേക്കുറിച്ചും ഫെമിനിസത്തേക്കുറിച്ചും സ്ത്രീശാക്തീകരണത്തെ കുറിച്ചും ശബ്ദിക്കുന്ന ഇന്ത്യയിലെ സാഹചര്യമിതാണെന്നാണ് ഗായിക നല്‍കിയ കമന്റ്.തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ചിന്മയി ആലപിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലും പ്രശസ്തയാണ് അവര്‍. നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനാണ് ചിന്മയിയുടെ ഭര്‍ത്താവ്.

Previous articleപ്രണവും കല്യാണിയും ഒന്നിക്കുന്നു!! സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട സന്തോഷത്തില്‍ ആരാധകര്‍!
Next articleമിന്നല്‍ മുരളി ശരിക്കും അവഞ്ചേഴ്‌സൊക്കെ പോലെയാണ്.!! ബേസിലിനൊപ്പം സിനിമ ചെയ്യണമെന്ന് മാധവന്‍!!