ഞാനും ഇതിന്റെ പേരില്‍ കുറേ അനുഭവിച്ചു! തുറന്ന് പറഞ്ഞ് ഗായിക ജ്യോത്സ്‌ന

സെലിബ്രിറ്റികള്‍ എന്നോ സാധാരണക്കാര്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാവരും നേരിടുന്ന ഒരു വലിയ വിഷമം തന്നെയാണ് ബോഡി ഷെയ്മിംഗ്. ചിലപ്പോള്‍ ഇത്തരം കളിയാക്കലുകള്‍ നമ്മുടെ ജീവിതത്തെ തന്നെ ബാധിച്ചേക്കാം. ബോഡി ഷെയ്മിംഗിനെ കുറിച്ച് പലതരം ചര്‍ച്ചകളും നടക്കുന്ന ഈ അവസരത്തില്‍ താനും ഇതിന് ഇരയായിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായിക ജ്യോത്സ്‌ന. ഇതിന് മുന്‍പ് തന്റെ സോഷ്യല്‍ മീഡിയ വഴി ഗായിക ഇതേ കുറിച്ച് തുറന്ന്പറഞ്ഞിട്ടുണ്ടായിരുന്നു.

ഇപ്പോള്‍ പ്രമുഖ മാസിക വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ജ്യോത്സ്‌ന മനസ്സ് തുറക്കുന്നത്. ഏറെ വര്‍ഷങ്ങള്‍ ബോഡി ഷെയ്മിംഗിന് ഇരയായ വ്യക്തിയാണ് ഞാന്‍ എന്നാണ് താരം അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. എനിക്ക് എന്നോട് തന്നെ സഹതാപം തോന്നിയിരുന്നു എന്നാണ് ജ്യോത്സ്‌ന പറയുന്നത്.. എന്നാല്‍ ശാരീരികമായും മാനസികമായും മാറാന്‍ താന്‍ തന്നെ തീരുമാനിച്ചപ്പോഴാണ് ഇപ്പോള്‍ കാണുന്ന എന്നിലേക്ക് ഞാന്‍ എത്തിയത്..ജ്യോത്സ്‌ന പറഞ്ഞ പോസ്റ്റിന്റെ ചുരുക്കവും ഇതായിരുന്നു. ഇപ്പോഴും അങ്ങനെ വലിയ മാറ്റം അല്ലെങ്കില്‍ പോലും ഇപ്പോഴാണ് ശരീരം ആരോഗ്യകരമായ ലെവലില്‍ എത്തിയത്..

ഇപ്പോള്‍ മാനസികമായും വൈകാരികമായും താന്‍ ഓക്കെയാണ് എന്നും ജ്യോത്സ്‌ന പറയുന്നു. പണ്ട് വളരെ മെലിഞ്ഞിട്ട് ആയിരുന്നു.. എന്നാല്‍ ഇരുപത് വയസ്സിന് ശേഷം ശരീരം വണ്ണം വെച്ച് തുടങ്ങി.. പബ്ലിക് ഫിഗര്‍ കൂടി ആയത്‌കൊണ്ട് ബോഡി ഷെയ്മിംഗ് അതിഭീകരം ആയിരുന്നു.. അത്തരത്തില്‍ വരുന്ന കമന്റുകള്‍ വല്ലാതെ വേദനിപ്പിച്ചിരുന്നു എന്നും ജ്യോത്സ്‌ന പറയുന്നു. യോഗയും കൃത്യമായ ഡയറ്റും എല്ലാമാണ് ആരോഗ്യപരമായ ശരീരം നിലനിര്‍ത്താന്‍ സഹായിക്കുന്നത്.

എത്ര തിരക്കായാലും ആരോഗ്യം ശ്രദ്ധിക്കണം.. ഇപ്പോള്‍ വലിയ സൈസാണെങ്കില്‍ പോലും ആരോഗ്യകരമായിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.. ശരീര വണ്ണംകൂടി എന്ന പേരില്‍ വിഷമിക്കുന്നവരോടും ജ്യോത്സ്‌നയ്ക്ക് പറയാന്‍ ഉള്ളത് ഇതാണ്.. സീറോ സൈസ് എന്നതിലല്ല കാര്യം, ആരോഗ്യകരമായിരിക്കുന്നതിലാണ്.

Nikhina