എന്നെ ഇഷ്ടമല്ലെന്ന് പലരും മുഖത്ത് നോക്കി തന്നെ പറഞ്ഞിട്ടുണ്ടെന്ന് ഗായിക ജ്യോത്സ്‌ന. ബിഹൈന്‍ഡ് വുഡ്‌സിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ ഗായിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്നെ ഇഷ്ടമല്ലെന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ഗായിക. അങ്ങനെ ഒരുപാട് പേര് പറഞ്ഞെന്നല്ല.. എന്നാലും ചിലര്‍ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്.. അതിലിപ്പോള്‍ വിഷമം ഒന്നും തോന്നിയിട്ടില്ല.. അതെല്ലാം അവരുടെ ഇഷ്ടമല്ലേ എന്നും താരം ചോദിക്കുന്നു.. എന്നോട് ഇഷ്ടമല്ലാത്തവരോട് പോയി എന്നെ ഇഷ്ടപ്പെടൂ എന്ന് പറയാന്‍ സാധിക്കില്ലല്ലോ..
അതുകൊണ്ട് അത് വിഷമിപ്പിക്കാറില്ലെന്ന് ജ്യോത്സ്‌ന പറയുന്നു, അതേസമയം, നിരവധി ഷോകളില്‍ വായില്‍ തോന്നിയപോലെ പാട്ടുകള്‍ പാടിയിട്ടുണ്ടെന്നാണ് ജ്യോത്സ്‌ന പറഞ്ഞത്.. പാടുമ്പോള്‍ വരികള്‍ മറന്ന് പോകുന്നതുകൊണ്ടാണ് അങ്ങനെ ചെയ്ത് പോകുന്നത്.. അങ്ങനെ ഒരുപാട് കവിതകള്‍ സ്വന്തമായി രചിച്ചിട്ടുണ്ട് എന്നും ജ്യോത്സ്‌ന പറയുന്നു.. മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഗായികയാണ് ജ്യോത്സ്‌ന.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.. ഇപ്പോഴിതാ തനിക്ക് സിനിമാ അഭിനയത്തിലും താല്‍പര്യം ഉണ്ടെന്ന് അറിയിക്കുകയാണ് ജ്യോത്സ്‌ന.. സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് താല്‍പര്യം ഉണ്ട്. നല്ല കഥയും മികച്ച കഥാപാത്രവും വരികയാണെങ്കില്‍ അതേ കുറിച്ച് ഞാന്‍ ചിന്തിക്കാം എന്നാണ് ഗായിക പറയുന്നത്.
അതേസമയം, ഓവര്‍ ഇമോഷണലാവുന്നത് എന്റെ മോശമായ ഒരു ഭാഗമാണെന്നും അത് മാറ്റാന്‍ എനിക്ക് സാധിക്കുന്നില്ലെന്നും ജ്യോത്സ്‌ന പറയുന്നു. ഭര്‍ത്താവിന്റെ അടുത്ത് ഞാന്‍ വഴക്കാളിയാണെന്നും.. ചെറിയ കാര്യങ്ങള്‍ക്ക് മാത്രമാണ് വഴക്കിടുന്നതെന്നും ഗായിക പറയുന്നു.
മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…
നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…