ഷാള്‍ മൂടി ആയിരുന്നു നടപ്പ്! മുംബൈയില്‍ പോയതോടെ ജീവിതം മാറി മറിഞ്ഞു!!! മഞ്ജരി

പ്രശസ്ത പിന്നണി ഗായിക മഞ്ജരി രണ്ടാമതും വിവാഹിതയായിരിക്കുകയാണ്. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന്‍ ആണ് മഞ്ജരിയെ ജീവിതസഖിയാക്കിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്തായിരുന്നു വിവാഹം. നടന്‍ സുരേഷ് ഗോപിയും ഭാര്യയും, ഗായകന്‍ ജി വേണുഗോപാലും ഭാര്യയും…

പ്രശസ്ത പിന്നണി ഗായിക മഞ്ജരി രണ്ടാമതും വിവാഹിതയായിരിക്കുകയാണ്.
ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന്‍ ആണ് മഞ്ജരിയെ ജീവിതസഖിയാക്കിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്തായിരുന്നു വിവാഹം. നടന്‍ സുരേഷ് ഗോപിയും ഭാര്യയും, ഗായകന്‍ ജി വേണുഗോപാലും ഭാര്യയും നടി പ്രിയങ്ക, സിദ്ധാര്‍ത്ഥ് ശിവ എന്നിവര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങിന് ക്ഷണമുണ്ടായത്. ചടങ്ങിന് ശേഷം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വധൂവരന്മാര്‍ സദ്യയും കഴിച്ചു.

ഇപ്പോഴിതാ ജീവിതത്തെക്കുറിച്ച് മഞ്ജരി മുന്‍പ് പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധേയമാകുകയാണ്. താന്‍ ഒട്ടും മോഡേണായിരുന്നില്ല. ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നതെന്നും മഞ്ജരി പറയുന്നു.

ഉപരിപഠനത്തിനു വേണ്ടി മുംബൈയില്‍ പോയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.
ചിന്താഗതി ഒരുപാട് മാറി, അവിടെയുള്ളവരുടെ ഡ്രസിങ് സ്‌റ്റൈല്‍ എല്ലാം ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവിടെ നിന്നു വന്നതിനു ശേഷം എന്നില്‍ വലിയ മാറ്റമുണ്ടായി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്‌റ്റൈലുകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയെന്നും
മഞ്ജരി പറഞ്ഞു.

മാത്രമല്ല, മഞ്ജരിയുടെ ആദ്യ വിവാഹം പരാജയമായിരുന്നു, വിവേക് ആയിരുന്നു മഞ്ജരിയുടെ ആദ്യ ഭര്‍ത്താവ്. അതിനെ കുറിച്ചും താരം മനസ്സ് തുറന്നു. വളരെ നേരത്തെ തന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്ക് ആയി ഒന്നും കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും മഞ്ജരി പറയുന്നു.

അതിന് കാരണം ഇന്ന് ഒരുപാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ അതില്‍ ഉള്ളൂ. എനിക്ക് മുന്‍പ് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തത് കൊണ്ട് താന്‍ വിവാഹമോചിതയായി. അതും കുറേനാള്‍ മുന്‍പ് വിവാഹമോചിത ആയതാണ്. അതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നതെന്നും മഞ്ജരി കൂട്ടിച്ചേര്‍ത്തു.

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് പത്തനംതിട്ട സ്വദേശിയായ ജെറിന്‍. മസ്‌ക്കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ മഞ്ജരിയുടെ ക്ലാസ്‌മേറ്റ് ആയിരുന്നു ജെറിന്‍.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ ഇളയരാജ ഈണമിട്ട താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് ചുവടുവച്ചത്. ശേഷം ഒരു ചിരി കണ്ടാല്‍, പിണക്കമാണോ, ആറ്റിന്‍ കരയോരത്തെ തുടങ്ങി ശ്രദ്ധേയ ഗാനങ്ങള്‍ മഞ്ജരി ആലപിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡും മഞ്ജരി നേടിയിട്ടുണ്ട്.