ഗായിക വൈശാലി ബല്‍സാര കാറിന് പിന്നില്‍ മരിച്ചത്; കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം

കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗുജറാത്തിലെ പ്രശസ്ത ഗായിക വൈശാലി ബല്‍സാരയെ (30) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഗായികയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിക്കു പിന്നാലെ ഞായറാഴ്ച രാവിലെയാണ് വല്‍സദില്‍ നിന്ന് 12 കിലോമീറ്റര്‍…

കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗുജറാത്തിലെ പ്രശസ്ത ഗായിക വൈശാലി ബല്‍സാരയെ (30) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഗായികയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിക്കു പിന്നാലെ ഞായറാഴ്ച രാവിലെയാണ് വല്‍സദില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ പാര്‍ നദിക്കരയില്‍ കാറിന്റെ പിന്‍സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. ശരീരത്തില്‍ മറ്റു പരുക്കുകളുണ്ടായിരുന്നില്ല. കൊലപാതകം സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണെന്നും അന്വേഷണത്തിനായി 5 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് 6.45നാണ് വൈശാലി വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള സുഹൃത്തിനെ കാണാന്‍ പോവുകയാണ് എന്നാണ് ഭര്‍ത്താവിനോട് പറഞ്ഞത്. ഗിത്താറിസ്റ്റ് ഹിതേഷ് ബുല്‍സാരയാണ് വൈശാലിയുടെ ഭര്‍ത്താവ്. 2011 ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.