മരിക്കാൻ തയ്യാറായി നിൽക്കുകയാണ്, ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർ എല്ലാം സഹിക്കണം, കണ്ണീരോടെ കന്യാസ്ത്രീകൾ !!

മരിക്കേണ്ടി വന്നാലും തങ്ങളുടെ സിസ്റ്ററിന്റെ നീതിക്കായി പൊരുതുമെന്ന് സഹ സിസ്റ്റർമാർ. പണവും സ്വതീനവും ഉണ്ടേൽ എന്തും നേടാം എന്നും അതാണ് ഈ വിധി എന്നും, കന്യാസ്ത്രി മഠങ്ങളിൽ അനുഭവിക്കുന്നത് പുറത്ത് പറയാൻ ആകില്ല എന്നും…

മരിക്കേണ്ടി വന്നാലും തങ്ങളുടെ സിസ്റ്ററിന്റെ നീതിക്കായി പൊരുതുമെന്ന് സഹ സിസ്റ്റർമാർ. പണവും സ്വതീനവും ഉണ്ടേൽ എന്തും നേടാം എന്നും അതാണ് ഈ വിധി എന്നും, കന്യാസ്ത്രി മഠങ്ങളിൽ അനുഭവിക്കുന്നത് പുറത്ത് പറയാൻ ആകില്ല എന്നും പണ്ടും ഇപ്പോഴും മഠങ്ങളിൽ സുരക്ഷിതർ അല്ല എന്നും. കോടതി വെറുതെ വിട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ സിസ്റ്ററിന്റെ സഹ സിസ്റ്റർമാരുടെ കണ്ണീരോടുള്ള വെളിപ്പെടുത്തൽ. സിസ്റ്ററിന്റെ വാക്കുകൾ : ഞങ്ങൾക്ക് ഇപ്പോഴും ഈ വിധിയെ വിഷ്വസിക്കാൻ ആകുന്നില്ല.

ഞങ്ങളോട് പോലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജൂഡിഷനിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചില്ല. ഞങ്ങൾ ഈ പോരാട്ടം ഇനിയും തുടരും. അത് നീതി കിട്ടുന്നത് വരെ. പണവും സ്വതീനവും ഉണ്ടേൽ എന്തും നേടാം. ആ ഒരു കാലഘട്ടം ആണ് നമ്മുടെ മുന്നിൽ ഉള്ളത്. അത് തന്നയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നത്. ഞങ്ങളെപ്പോലുള്ള സാധാരണക്കാർ മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ ചെയ്യരുതെന്നാണ് അതാണ് ഈ വിധിയിൽ നിന്നും ഞങ്ങൾക്ക് മനസിലാകുന്നത്. ഞങ്ങൾ പണ്ടും സുരക്ഷിതർ അല്ല ഇനി മുന്പോട്ടും സുരക്ഷിതർ അല്ല. പുറത്ത് ഞങ്ങൾക്ക് പോലീസിന്റെ ആ സംരക്ഷണം കിട്ടുന്നുണ്ട്.

അകത്തുള്ള കാര്യങ്ങൾ അറിയാല്ലോ കന്യാസ്ത്രി മഠം ആണ്. അതിൽ പലതും സംഭവിക്കുന്നത് പോലും ഞങ്ങൾക്ക് പോലും വെളിപ്പെടുത്താൻ കഴിയാത്ത കാര്യങ്ങൾ ആണ്. ഞങ്ങൾ മരിക്കാനും തയാറായാണ് നിൽക്കുന്നത്. ഒന്നേ പറയാനുള്ളു സിസ്റ്ററിന് നീതി കിട്ടും വരെ മരിച്ചാലും പോരാടും എന്നായിരുന്നു സിസ്റ്ററിന്റെ വാക്കുകൾ.