‘സീതാ രാമം’ വമ്പന്‍ഹിറ്റ്! ആരാധകര്‍ക്കിതാ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി..!

സീതാ രാമം എന്ന സിനിമ ദുല്‍ഖറിനെ മാത്രം മനസ്സില്‍ കണ്ട് എഴുതിയത് എന്നാണ് ഈ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഹനു രാഘവപ്പുഡി പറഞ്ഞത്. അദ്ദേഹത്തിന് തെറ്റിയില്ല. ‘ലഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായി ദുല്‍ഖര്‍ മികച്ച…

സീതാ രാമം എന്ന സിനിമ ദുല്‍ഖറിനെ മാത്രം മനസ്സില്‍ കണ്ട് എഴുതിയത് എന്നാണ് ഈ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഹനു രാഘവപ്പുഡി പറഞ്ഞത്. അദ്ദേഹത്തിന് തെറ്റിയില്ല. ‘ലഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായി ദുല്‍ഖര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച സിനിമ അതിന്റെ വിജയഗാഥ തുടരുകയാണ്. ഇപ്പോഴിതാ വന്‍ ഹിറ്റായി മാറുന്ന സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷമാണ് ആരാധകര്‍ക്ക് ഇരട്ടി സന്തോഷം ഉണ്ടാക്കിയിരിക്കുന്നത്. ‘സീതാ രാമം’ ചിത്രം ഹിന്ദിയിലും പ്രദര്‍ശനത്തിന് എത്തുന്നുവെന്ന പുതിയ വാര്‍ത്തയാണ് ഇത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. ഡബ്ബ് ചെയ്ത വേര്‍ഷനാണ് വരുന്നത്. താന്‍ പ്രതീക്ഷതിനേക്കാള്‍ മികച്ച പ്രതികരണമായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ പറഞ്ഞിരുന്നു. ‘ഒകെ ബംഗരം’, ‘മഹാനടി’, എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖറിന്റെ സീതാ രാമവും തെലുങ്ക് പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമയുടെ ഫസ്റ്റ് ഷോ കഴിഞ്ഞ് പ്രേക്ഷക പ്രതികരണം അതിരറ്റ സ്‌നേഹമായി വന്നതോടെ… കണ്ണ് നിറഞ്ഞ താരത്തെ നമ്മള്‍ കണ്ടതാണ്.

ഇപ്പോള്‍ സിനിമയുടെ ഹിന്ദി പതിപ്പ് ഇറക്കുന്ന സന്തോഷമാണ് അദ്ദേഹം അറിയിക്കുന്നത്. ഈ ചിത്രത്തിന്റെ റിലീസ് ദിവസം ഞാന്‍ കരഞ്ഞുപോയി. ഹനുവിനോടും, മൃണാളിനോടും രശ്മികയോടും സുമന്തിനോടും, വിശാലിനോടും പി എസ് വിനോദിനോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം വാക്കുകളാല്‍

വിശദീകരിക്കാനാകാത്തതാണ് എന്നാണ് അദ്ദേഹം ആരാധകരോട് പറഞ്ഞിരുന്നത്. അതേസമയം, സീതാരാമം ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ 50 കോടിയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.