Categories: Film News

‘പോരുന്നോ എന്റെ കൂടെ…’ വൈറലായി സിതാര കൃഷ്ണകുമാറിന്റെ പിറന്നാൾ ആശംസ

ഏവർക്കും പ്രിയങ്കരിയായ ഗായികയാണ് സിതാര കൃഷ്ണകുമാർ. മലയാളികൾക്ക് മനോഹരമായ നിരവധി പാട്ടുകളാണ് സിതാര നൽകിയിട്ടുള്ളത്. ഇപ്പോഴിതാ സിതാര കൃഷ്ണകുമാർ പങ്കുവെച്ച് കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.ഗായകൻ വിധു പ്രതാപിന്റെ ഭാര്യ ദീപതിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുറിച്ച വാക്കുകളാണ് പ്രചരിക്കുന്നത്.

 

ദീപ്തിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സിതാര മനോഹര കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് ദീപ്തിയെന്ന് വിവരിക്കാൻ കഴിയുന്നില്ലെന്നും തങ്ങളുടെ ഭർത്താക്കന്മാർ സമമതിച്ചാൽ താൻ ദീപ്തിയെ വിവാഹം കഴിക്കുമെന്നുമാണ് സിതാരയുടെ കുറിപ്പിൽ പറയുന്നത്.

സിതാര തന്റെ ഇൻസ്‌ററഗ്രമിൽ കുറിച്ചത് ഇങ്ങനെയാണ് ” ദീപ്തി, നിന്റെ സൗഹൃദം മറ്റെല്ലാവരുടേതും പോലെയല്ല എനിക്ക്. നിന്നോടുള്ള എന്റെ സ്നേഹം പതിയെ ഒഴുകുകയാണ്. ഇപ്പോൾ എനിക്ക് ഏറ്റവും വിശ്വാസമുള്ള സുഹൃത്തുക്കളിലൊരാളാണ് നീ. നിനക്ക് എന്നെക്കുറച്ച് എന്താണ് തോന്നുന്നതെന്നെനിക്കറിയില്ല. ഞാൻ അതേക്കുറിച്ചോർത്ത് ദുഃഖിക്കുന്നില്ല. നീ എനിക്ക് എന്നും പ്രിയപ്പെട്ടവളായി തുടരും. കാരണം, നീ അത്രയും മികച്ച സുഹൃത്താണ്.  എപ്പോഴും നിനക്ക നല്ലത് മാത്രം വരട്ടെ.

ഒരു പെൺ സുഹൃത്തെന്ന നിലയിൽ നീ എത്രത്തോളം പ്രധാനപ്പെട്ടതണെന്ന് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. നിന്നെപ്പോലെ പരിശുദ്ധ മനസ്സുള്ള മനുഷ്യർ ഈ ലോകത്തെ മികച്ചതാക്കി മാറ്റുന്നു. ഈ സജീഷും വിധു പ്രതാപും സമ്മതിച്ചിരുന്നെങ്കിൽ നിന്നെ ഞാൻ കുറഞ്ഞത് മൂന്ന് തവണ വിവാഹം ചെയ്തേനേ ദീപ്തി മോളെ.. പോരുന്നോ എന്റെ കൂടെ! ”

 

Aiswarya Aishu