‘സീതാ രാമം’ കേരളത്തില്‍ നിന്ന് മാത്രം നേടിയത് അഞ്ച് കോടി!!!

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റായി മാറിയിരിക്കുകയാണ് ‘സീതാ രാമം’. റെക്കോര്‍ഡ് കലക്ഷനുമാണ് ചിത്രം നേടിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ‘സീതാ രാമം’ കാഴ്ചവച്ചത്. റിലീസ് ചെയ്ത് രണ്ടാഴ്ചകളാവുമ്പോള്‍ അഞ്ച് കോടിക്ക് അടുത്താണ് കേരളത്തിലെ മാത്രം കലക്ഷന്‍. ഇന്നലെ മാത്രം സീതാ രാമത്തിന്റെ കളക്ഷന്‍ രണ്ട് കോടിക്ക് മുകളിലാണ്.

ആദ്യ ആഴ്ചയില്‍ തന്നെ 26 കോടി ചിത്രം നേടിയിരുന്നു. ഇന്ത്യയില്‍ നിന്നും ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത് 30 കോടിയാണ്. 25 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 45 കോടിയാണ്.

ഓഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം ലോകമെമ്പാടും റിലീസ് ചെയ്തത്. ആദ്യ ദിനം കേരളത്തില്‍ 350 ഷോകളായിരുന്ന ചിത്രം പ്രേക്ഷക പ്രീതി നേടി മൂന്നാം ദിവസം അഞ്ഞൂറിലധികം ഷോകളായി ഉയര്‍ന്നു.

ഇന്ത്യയ്ക്ക് പുറത്തും മറ്റ് രാജ്യങ്ങളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു.

ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്. നടന്‍ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലും ഡബ്ബ് ചെയ്തിരിക്കുന്നതും. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളാവുന്നത്.

Previous articleപാലാപ്പള്ളി തിരുപ്പള്ളി…ചുവടുവച്ച് പൊളിച്ചടുക്കി ഡോക്ടര്‍മാര്‍!!! അഭിനന്ദിച്ച് ആരോഗ്യമന്ത്രിയും
Next article‘ആത്മഹത്യ ചെയ്തത് ചതിച്ചവനല്ല, ചതിക്കപ്പെട്ടവനാണ്’ തീര്‍പ്പ് ട്രെയ്‌ലര്‍