ബാല്യകാല ചിത്രങ്ങളുമായി മലയാളികളുടെ പ്രിയ ഗായിക ; അന്നേ താരമായിരുന്നല്ലേ എന്ന് ആരാധകർ !

ടെലിവിഷൻ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിലൂടെ മലയാള പിന്നണിഗാനരംഗത്തേക്ക് എത്തിയ താരമാണ് സിതാര കൃഷ്ണകുമാർ. കൈരളി ഏഷ്യാനെറ്റ് ജീവൻ ടിവി തുടങ്ങിയ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിൽ എല്ലാം സിതാര കൃഷ്ണകുമാർ പങ്കെടുത്തിട്ടുണ്ട്. വ്യത്യസ്തമായ…

ടെലിവിഷൻ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിലൂടെ മലയാള പിന്നണിഗാനരംഗത്തേക്ക് എത്തിയ താരമാണ് സിതാര കൃഷ്ണകുമാർ. കൈരളി ഏഷ്യാനെറ്റ് ജീവൻ ടിവി തുടങ്ങിയ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിൽ എല്ലാം സിതാര കൃഷ്ണകുമാർ പങ്കെടുത്തിട്ടുണ്ട്. വ്യത്യസ്തമായ ഗാനാലാപന ത്തിലൂടെ യും ശബ്ദമാധുരി യിലൂടെയും മലയാള ശ്രദ്ധപിടിച്ചുപറ്റിയ താരം കൂടിയാണ് സിതാര കൃഷ്ണകുമാർ. മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം രണ്ട് തവണ സിതാരയെ തേടിയെത്തി. താൻ ഒരു ഗായിക മാത്രമല്ല മികച്ച അഭിനേത്രി കൂടിയാണെന്ന് താരം തെളിയിച്ചിട്ടുണ്ട്. രമേശ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി ചലച്ചിത്രം ഗാനഗന്ധർവ്വൻ എന്ന ചലച്ചിത്രത്തിൽ സിതാര അഭിനയിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ തന്റെ ബാല്യകാല ചിത്രവുമായാണ് താരം എത്തിയിരിയ്ക്കുന്നത്. സ്കൂൾ പരിപാടികളിലും മറ്റുമായി സ്റ്റേജിൽ മൈക്കിന് മുന്നിലായി നിന്നുകൊണ്ട് പാട്ടുപാടുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് സിതാര ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്നത്. ” നിമിഷങ്ങൾ, മണിക്കൂറുകൾ, ദിവസങ്ങൾ, വർഷങ്ങൾ, ആദ്യം കൃഷ്ണകുമാറിന്റെയും സാലിയുടെയും മകൾ. പിന്നെയെ ഉള്ളു സിതാര.” എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്. നിരവധി താരങ്ങളും താരം പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.