വേണ്ട സമയത്ത് വളരെ കൃത്യമായി വന്ന് ഞെട്ടിക്കുന്നവന് ജന്മദിനാശംസകളുമായി സിത്താര കൃഷ്ണകുമാർ

മാധുര്യം തുളുമ്പുന്ന ഗാനാലാപനം കൊണ്ട് മലയാളികൾ പ്രിയങ്കരിയായി മാറിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ.അതെ പോലെ തന്നെ താരത്തിന്റെ കുടുംബവും ആസ്വാദകർക്ക് പ്രിയങ്കരമാണ്.സാമൂഹിക മാധ്യമത്തിൽ വളരെ സജീവമായ താരം ചില സമയങ്ങളിൽ കുടുംബ വിശേഷങ്ങളും സിത്താര…

Sithara-Krishnakumar01

മാധുര്യം തുളുമ്പുന്ന ഗാനാലാപനം കൊണ്ട് മലയാളികൾ പ്രിയങ്കരിയായി മാറിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ.അതെ പോലെ തന്നെ താരത്തിന്റെ കുടുംബവും ആസ്വാദകർക്ക് പ്രിയങ്കരമാണ്.സാമൂഹിക മാധ്യമത്തിൽ വളരെ സജീവമായ താരം ചില സമയങ്ങളിൽ കുടുംബ വിശേഷങ്ങളും സിത്താര ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.നിലവിൽ ഇപ്പോൾ  സിത്താര തന്റെ സ്നേഹ നിധിയായ പ്രിയതമന് ജന്മദിനാശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ്. സിത്താരയുടെ ഭർത്താവ് സജീവ് ഒരു ഡോക്ടറാണ്‌. ഇവർ രണ്ട് പേരും  ചേർന്ന് കൊണ്ട് കൊച്ചിയിൽ ഒരു കഫെയും നടത്തുന്നുണ്ട്.ഇരുവരുടെയും വിവാഹം നടന്നത് ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ്.തിരുവനന്തപുരം  യൂണിവേഴ്സിറ്റി കോളേജിലായിരുന്നു രണ്ടുപേരും പഠിച്ചത്. പ്രിയതമന്റെ ജന്മദിനത്തിൽ  താരം  ഫേസ്ബുക്കിലൂടെ നൽകിയ ആശംസാ കുറിപ്പാണ് ഇപ്പോൾ  വളരെയധികം ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

Sithara Krishnakumar2
Sithara Krishnakumar2

‘ഇതിലോരോ കാലത്തിലും സമയത്തിലും ഓരോരോ മട്ടിലും മാതിരിയിലും ആണ് ഞാൻ… സങ്കടം, സന്തോഷം, വിഷാദം, ആഹ്ലാദം, അമിതാവേശം മാറി മാറി അങ്ങനെ … അപ്പോഴൊക്കെയും പാറ പോലെ മാറാതെ ഇരിക്കണ ഈ ചങ്ങായി അടിപൊളിയാണ്!!!ആത്മാർത്ഥതക്ക് മെഡലുണ്ടെങ്കിൽ ഗോൾഡ് ഇങ്ങക്കുതന്നെ!!! വേണ്ടകാലത്ത്, വേണ്ടനേരത്ത് കൃത്യമായി വന്ന് കൈതന്നു ഞെട്ടിക്കുന്ന ഈ സുജായിക്കെന്റെ പിറന്നാൾ സ്നേഹം!!! You are a blessing to your friends and dear ones!! @drsajishm #happybirthday #muchlove #prayers #supportsystem #daughtersdearest’

Sithara Krishnakumar1
Sithara Krishnakumar1

അതിന് ശേഷം അനവധിപേരാണ്  താരത്തിന്റെ പ്രിയതമന്‌ ആശംസയുമായി എത്തുന്നത്. അതെ പോലെ തൻ്റെ അവസ്ഥ ഓരോ സമയത്തും ഓരോന്നാണ് എന്നും അപ്പോഴൊക്കെ ഒരേ ഒരു മനസ്സോടെ കൂടെ നിൽക്കുന്ന ഭർത്താവ് അടിപൊളിയാണ് എന്നും ഏറ്റവും വലിയ ആത്മാർത്ഥതയ്ക്ക് മെഡലുണ്ടെങ്കിൽ  അതിലെ ഗോൾഡ് തന്നെ അർഹതപ്പെട്ട ആളാണ് ഭർത്താവെന്നും സിത്താര തുറന്നു പറഞ്ഞിരുന്നു. അതെ പോലെ വേണ്ട സമയത്തെല്ലാം തന്നെ കൈതന്ന് അത്ഭുതപ്പെടുത്താറുണ്ടെന്നും സജീഷിൻ്റെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊക്കെ സജീഷൊരു വലിയ അനുഗ്രഹം തന്നെയാണെന്നും സിത്താര കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.