പകൽ സമയത്തെ ഉറക്കം ഓർമ്മശക്തി വർധിപ്പിക്കുന്നു

പകല്‍നേരത്ത് ഇടയ്ക്ക് ചെറിയ മയക്കമാകാം, അതിന് ചില ഗുണങ്ങളുണ്ടെന്നും ‘ലൈഫ്സ്‌റ്റൈല്‍ വിദഗ്ധര്‍’. എന്നാല്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ഈ മയക്കം പോകരുതെന്നും ഇവര്‍ പ്രത്യേകം വ്യക്തമാക്കുന്നു. പകല്‍ ചെറിയ നേരത്തേക്ക് മയങ്ങുമ്ബോള്‍ അതുവരെയും നടന്ന…

പകല്‍നേരത്ത് ഇടയ്ക്ക് ചെറിയ മയക്കമാകാം, അതിന് ചില ഗുണങ്ങളുണ്ടെന്നും ‘ലൈഫ്സ്‌റ്റൈല്‍ വിദഗ്ധര്‍’. എന്നാല്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ഈ മയക്കം പോകരുതെന്നും ഇവര്‍ പ്രത്യേകം വ്യക്തമാക്കുന്നു. പകല്‍ ചെറിയ നേരത്തേക്ക് മയങ്ങുമ്ബോള്‍ അതുവരെയും നടന്ന കാര്യങ്ങള്‍, നമ്മളിലേക്ക് വന്നുചേര്‍ന്ന വിവരങ്ങള്‍ എല്ലാം ഒന്നുകൂടി വൃത്തിയായി തലച്ചോറിനകത്ത് അടുക്കിപ്പെറുക്കി വയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് പിന്നീട് നമ്മുടെ ഓര്‍മശക്തിയെ അനുകൂലമായ തരത്തില്‍ സ്വാധീനിക്കുകയും ചെയ്യുന്നു എന്നാതാണ് ഒരു ഗുണം.

പകല്‍ സമയത്തെ ചെറിയ ഉറക്കം, നമ്മുടെ ബാക്കി സമയത്തെ കൂടുതല്‍ മിഴിവുറ്റതും ഊര്‍ജസ്വലതയുള്ളതുമാക്കി തീര്‍ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും വിഷയത്തിന് മുകളില്‍ അസ്വസ്ഥത, നിരാശ എന്നിവയെല്ലാം തോന്നുമ്ബോഴോ അല്ലെങ്കില്‍ ഉറക്കമില്ലാത്ത ഒരു രാത്രിക്ക് ശേഷമുള്ള തളര്‍ച്ച നേരിടുമ്ബോഴെല്ലാം സുഖകരമായ ചെറിയൊരു മയക്കം നമുക്ക് ആശ്വാസകരമാകുമെന്നും ഇവര്‍ പറയുന്നു.
നാം അനുഭവിക്കുന്ന മാനസിക സമര്‍ദങ്ങള്‍ ശരീരത്തെയും മോശമായി ബാധിക്കുന്നുണ്ട്. രക്തസമര്‍ദം ഉയരാനും അതുവഴി ഹൃദയത്തെ ബാധിക്കാനുമെല്ലാം മാനസിക സമര്‍ദം കാരണമാകാറുണ്ട്. എന്നാല്‍ ഇത്തരം ദോഷകരമായ അവസ്ഥകളില്‍ നിന്നെല്ലാം നമ്മെ രക്ഷപ്പെടുത്താന്‍ ചെറിയൊരു മയക്കത്തിന് സാധിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്.

തിരക്ക് പിടിച്ച ജോലി, മീറ്റിംങുകള്‍ എന്നിങ്ങനെ സമര്‍ദങ്ങള്‍ നിറഞ്ഞ ഷെഡ്യൂളുകള്‍ക്കിടെ ചെറിയൊരു മയക്കം എടുക്കാന്‍ ശ്രമിക്കണമെന്നാണ് ലൈഫ്സ്‌റ്റൈല്‍ വിദഗ്ധരുടെ ഉപദേശം. ജോലിയേയും അതിന്റെ അനുബന്ധ വിഷയങ്ങളേയും കുറെക്കൂടി ഉണര്‍വോടെ സമീപിക്കാന്‍ ഈ ചെറിയ ഉറക്കം സഹായിക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.