Film News

ഇതുവരെ തനിക്ക് സപ്പോർട്ട് തന്ന അച്ഛനും അമ്മയും ഇപ്പോൾ തനിക്ക് എതിരായി; തന്നെ അപമാനിച്ചവർക്കെതിരെ കേസ് കൊടുക്കാൻ ഒരുങ്ങി സാനിയ

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വാൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു. സാനിയ തന്റെ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി.

മിക്കപ്പ്പോഴും താരം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് സാനിയ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു, എന്നാല്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്ന വന്നിരുന്നത്. എന്നാല്‍ ഇത്രയും നാള്‍ മോശം കമന്റുകളേയും ട്രോളുകളേയും ചിരിച്ചു വിടുകയായിരുന്നു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ പിടിവിട്ടു പോയിരിക്കുകയാണെന്നും കേസുമായി മുന്നോട്ട് പോവുകയാണെന്നുമാണ് താരം വ്യക്തമാക്കുന്നു.

saniya iyyappan1

ഇന്നുവരെ എല്ലാം ട്രോളും തമാശയുമായി മാത്രമെ കണ്ടിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ തന്റെ കുടുംബത്തേയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതോടെ കേസ് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരാളെയെങ്കിലും പുറത്ത് കൊണ്ടു വരാന്‍ സാധിച്ചാല്‍ മറ്റുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കും. ഇന്നേവരെ എന്റെ ഡ്രസിംഗിനെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ യാതൊരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങളും ഞാനും വീട്ടുകാരും തമ്മില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഈയടുത്ത് നടന്ന ഫോട്ടോഷൂട്ടിന് മോശം രീതിയിലുള്ള കമന്റുകള്‍ വന്നത് അവരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.

‘ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം അന്നത്തെ അനുഭവം ഇവള്‍ക്കും വരണം’. ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഒരാളുടെ വസ്ത്രധാരണത്തിലൂടെയല്ല അയാളുടെ സ്വഭാവവും പേഴ്‌സണാലിറ്റിയും തിരിച്ചറിയേണ്ടത്. ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്ബയര്‍ ചെയ്യാന്‍ തോന്നുന്നത്.

saniya iyyappan

ഇന്നേവരെ തന്റെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഇല്ലാതിരുന്ന അച്ഛനുമമ്മയും ഈ ഒരു കമന്റോടുകൂടി ആകെ വിഷമത്തിലായി. അവര്‍ തന്നോട് ആദ്യമായി ഇനി ഡ്രസിംഗ്‌സിലൊക്കെ കുറച്ചു ശ്രദ്ധിക്കണം എന്നു പറഞ്ഞപ്പോള്‍ തനിക്ക് വല്ലാതെ ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്തുവെന്നും സാനിയ വ്യക്തമാകുന്നു.

Trending

To Top
Don`t copy text!