പാമ്പ് കടി ഏൽക്കാനുള്ള സാധ്യതകൾ ഇവയാണ് …..!!

വൈ​വി​ധ്യ​മാ​ര്‍​ന്ന പാ​ന്പി​ന​ങ്ങ​ളെ​ക്കൊ​ണ്ട് സ​മൃ​ദ്ധ​മാ​ണ് ന​മ്മു​ടെ രാ​ജ്യം. ബി.​ഡി.​ശ​ര്‍​മ എ​ന്ന ഹെ​ര്‍​പ​റ്റോ​ള​ജി​സ്റ്റ് (പാ​ന്പു​ക​ളെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന​വ​ര്‍) ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ 242 സ്പീ​ഷീ​സു​ക​ളി​ല്‍​പ്പെ​ട്ട പാ​ന്പു​ക​ളു​ണ്ടെ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​തി​ല്‍ 57 എ​ണ്ണം വി​ഷം വ​ഹി​ക്കു​ന്ന​വ​യാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്‌ കേ​ര​ള​ത്തി​ല്‍ 101 ത​രം പാ​ന്പു​ക​ളു​ണ്ട്. അ​വ​യി​ല്‍ പ​ത്തെ​ണ്ണ​ത്തി​നു മാ​ത്ര​മേ വി​ഷ​മു​ള്ളൂ. ഈ ​പ​ത്തെ​ണ്ണ​ത്തി​ല്‍ അ​ഞ്ചെ​ണ്ണം ക​ട​ല്‍​പ്പാ​ന്പു​ക​ളാ​ണ്. ബാ​ക്കി അ​ഞ്ചെ​ണ്ണം മാ​ത്ര​മേ കേ​ര​ള​ത്തി​ല്‍ ക​ര​യി​ല്‍ കാ​ണു​ന്നു​ള്ളൂ. ഇ​വ അ​ണ​ലി, മൂ​ര്‍​ഖ​ന്‍, വെ​ള്ളി​ക്കെ​ട്ട​ന്‍, സൊ സ്കെയി ല്‍ഡ് വൈപ്പര്‍, ഹംപ് നോസ്ഡ് വൈപ്പര്‍ എ​ന്നി​വ​യാ​ണ്. 1. അ​ണ​ലി ഇ​വ​യെ ചേ​ന​ത്ത​ണ്ട​ന്‍, മ​ഞ്ചെ​ട്ടി എ​ന്നെ​ല്ലാം വി​ളി​ക്കും. ചേ​ന​യു​ടെ ത​ണ്ടി​നെ ഓ​ര്‍​മി​പ്പി​ക്കും​വി​ധ​ത്തി​ലാ​ണ് ഇ​തി​ന്‍റെ ശ​രീ​രം.

പെ​രു​ന്പാ​ന്പി​ന്‍റെ തൊ​ലി​യു​മാ​യി ഇ​തി​ന്‍റെ തൊ​ലി​ക്ക് സാ​ദൃ​ശ്യ​മു​ണ്ട്. ഇ​തി​ന്‍റെ ത​ല ത്രി​കോ​ണാ​കൃ​തി​യി​ലാ​യി​രി​ക്കും. 2. മൂ​ര്‍​ഖ​ന്‍ ഇ​തി​ന്‍റെ ശ​രീ​രം ചേ​ര​യു​ടെ ശ​രീ​രം​പോ​ലെ ആ​യി​രി​ക്കും.
പ​ക്ഷേ പ​ത്തി​യു​ള്ള​തു​കൊ​ണ്ട് ഇ​തി​നെ വേ​ഗം തി​രി​ച്ച​റി​യാം.. 3. വെ​ള്ളി​ക്കെ​ട്ട​ന്‍ വ​ള​വ​ള​പ്പ​ന്‍ എ​ന്നു പേ​രു​ള്ള ഈ ​പാ​ന്പി​ന്‍റെ ഉ​ട​ലി​ല്‍ മി​നു​സ​മു​ള്ള വ​ള​യ​ങ്ങ​ള്‍ കാ​ണു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​തി​നെ വെ​ള്ളി​ക്കെ​ട്ട​ന്‍ എ​ന്നു വി​ളി​ക്കു​ന്ന​ത്. 4. സൊ സ്കെയില്‍ഡ് വൈപ്പര്‍ അ​ണ​ലി​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട ഈ ​പാ​ന്പി​ന്‍റെ ശ​ല്‍​ക്ക​ങ്ങ​ള്‍ ഈ​ര്‍​ച്ച​വാ​ളി​ന്‍റെ പ​ല്ലു​ക​ള്‍​പോ​ലെ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​തി​നെ saw(ഈ​ര്‍​ച്ച​വാ​ള്‍) scaled viper എ​ന്നു വി​ളി​ക്കു​ന്ന​ത്.
വ​ള​രെ ചൂ​ടു​ള്ള പ്ര​ദേ​ശ​ത്തും ചു​ടു​ക​ട്ട​ക​ളും ക​ല്ലും മ​റ്റും അ​ടു​ക്കി​വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തു​മാ​ണ് ഈ ​പാ​ന്പു​ക​ള്‍ കാ​ണ​പ്പെ​ടു​ന്ന​ത്. മു​ന്‍​പു പ​റ​ഞ്ഞ മൂ​ന്നു പാ​ന്പു​ക​ളെ​ക്കാ​ള്‍ താ​ര​ത​മ്യേ​ന ഇ​വ വ​ള​രെ അ​പൂ​ര്‍​വ​മാ​യേ കാ​ണാ​റു​ള്ളൂ. 5. ഹംപ് നോസ്ഡ് വൈപ്പര്‍ വ​ള​രെ അ​പൂ​ര്‍​വ​മാ​യി​ട്ടേ കാ​ണാ​റു​ള്ളൂ.
അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​ന് ആ​ന്‍റി സ്നേ​ക്ക് വെ​നം (ASV)ഫ​ല​പ്ര​ദ​മ​ല്ല. അ​തു​പോ​ലെ രാ​ജ​വെ​ന്പാ​ല​യ്ക്കും ASVഫ​ല​പ്ര​ദ​മ​ല്ല. സ​ര്‍​പ്പ​വി​ഷം സങ്കീര്‍ണം സ​ര്‍​പ്പ​ങ്ങ​ള്‍​ക്കു വി​ഷം ന​ല്‍​കി​യി​രി​ക്കു​ന്ന​ത് മ​നു​ഷ്യ​രെ ക​ടി​ച്ചു​കൊ​ല്ലാ​ന​ല്ല. പാ​ന്പു​ക​ള്‍ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യു​മി​ല്ല.

സ്വ​യ​ര​ക്ഷ​യ്ക്കും ഇ​ര​പി​ടി​ക്കാ​നു​മാ​ണ് പാ​ന്പു​ക​ള്‍​ക്ക് വി​ഷം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​ന്‍ അ​റി​യാ​തെ ച​വി​ട്ടു​ക​യോ അ​വ​യെ വേ​ദ​നി​പ്പി​ക്കു​ക​യോ ചെ​യ്താ​ല്‍ അ​വ തി​രി​ച്ചു ക​ടി​ച്ചെ​ന്നി​രി​ക്കും. മ​നു​ഷ്യ​ര്‍​ക്കു വി​ഷ​ബാ​ധ​യേ​ല്‍​ക്കു​ന്ന​ത് ഇ​ത്ത​ര​ത്തി​ലാ​ണ്. വ​ള​രെ സ​ങ്കീ​ര്‍​ണ​മാ​യ ഘ​ട​ന​യാ​ണ് സ​ര്‍​പ്പ​വി​ഷ​ത്തി​ന്‍റേ​ത്.
സ​ര്‍​പ്പ​വി​ഷ​ത്തി​ല്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​വും അ​ല്ലാ​ത്ത​തു​മാ​യ ആ​റി​ലേ​റെ ഘ​ട​ക​ങ്ങ​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. പ്രോ​ട്ടീ​നു​ക​ള്‍, പെ​പ്ടൈ​ഡു​ക​ള്‍, കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ള്‍, ലൈ​പി​ഡു​ക​ള്‍, വി​വി​ധ​ത​ര​ത്തി​ലു​ള്ള എ​ന്‍​സൈ​മു​ക​ള്‍ എ​ന്നി​വ​യാ​ണ​വ. ഇ​ര​യെ പി​ടി​ച്ചു നി​ര്‍​വീ​ര്യ​മാ​ക്കാ​നും ദ​ഹി​പ്പി​ക്കാ​നു​മാ​ണ് ഇ​ത്ര​യേ​റെ സ​ങ്കീ​ര്‍​ണ​മാ​യ സം​വി​ധാ​നം സ​ര്‍​പ്പ​വി​ഷ​ത്തി​ന് സൃ​ഷ്‌​ടാ​വ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സ​ര്‍​പ്പ​വി​ഷം പ്ര​ധാ​ന​മാ​യും മൂ​ന്നു​ത​ര​ത്തി​ലാ​ണ് 1. നാ​ഡി​ക​ളെ ബാ​ധി​ക്കു​ന്ന​ത് (neuro toxic) രാ​ജ​വെ​ന്പാ​ല, മൂ​ര്‍​ഖ​ന്‍, വെ​ള്ളി​ക്കെ​ട്ട​ന്‍ എ​ന്നി​വ​യു​ടെ വി​ഷം നാ​ഡി​ക​ളെ ബാ​ധി​ക്കു​ന്ന​താ​ണ്.
2. ര​ക്ത​ത്തെ ബാ​ധി​ക്കു​ന്ന​ത് (haemotoxic) അ​ണ​ലി​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട പാ​ന്പു​ക​ളു​ടെ വി​ഷം പ്ര​ധാ​ന​മാ​യും ര​ക്ത​ത്തെ ബാ​ധി​ക്കു​ന്നു. 3. കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​ത് – അ​ണ​ലി​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട സ​ര്‍​പ്പ​ങ്ങളുടെ വിഷം ര​ക്ത​ത്തെ​യും കോ​ശ​ങ്ങ​ളെ​യും ബാ​ധി​ക്കും

Previous articleസൗന്ദര്യവും പണവും നോക്കാതെയാണ് അവൾ അവനെ സ്വീകരിച്ചത്, അതുള്ള ആളെ കിട്ടിയിട്ടും വേണ്ടാന്ന് വെച്ച ഈ പെൺകുട്ടിയാണ് യഥാർത്ഥ കാമുകി
Next articleഅതിൽ എഴുതിപിടിപ്പിച്ച തലക്കെട്ട് വിശ്വസിക്കരുത്, ഞാൻ പറഞ്ഞ കാര്യങ്ങളെ അവർ വളച്ചൊടിക്കുകയാണ് ചെയ്തത്