നടി സ്നേഹയുടെ വീട്ടിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥി കൂടി എത്തി, കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരദമ്പതികൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

നടി സ്നേഹയുടെ വീട്ടിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥി കൂടി എത്തി, കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരദമ്പതികൾ

snheha-baby-girl

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സ്നേഹയും പ്രസന്നയും, പ്രസന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് ബ്രദേഴ്സ് ഡേ എന്ന സിനിമയിലാണ്, വളരെ ഏറെ ശ്രദ്ധ നേടിയ ചിത്രമെയിരുന്നു അത്, പൃഥ്വിരാജിന്റെ കൂടെ പ്രസന്ന അതി ഗംഭീരമായ അഭിനയമാണ് കാഴ്ച്ചവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയായിരുന്നു സ്‌നേഹ. പ്രസന്നയുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി സജീവമായിരുന്നു നടി.

ഇതിനിടെ താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്.രണ്ടാമത്തെ കണ്‍മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താരദമ്പതികളായ പ്രസന്നയും സ്നേഹയും. പരമ്പരാഗതമായി നടത്തി വന്നിരുന്ന വളക്കാപ്പ് ചടങ്ങ് വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. ഈ പരിപാടിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ടായിരുന്നു വീണ്ടുമൊരു കുഞ്ഞതിഥി വീട്ടിലേക്ക് വരുന്നതിനെ കുറിച്ച് താരദമ്പതികള്‍ പുറംലോകത്തോട് പറഞ്ഞത്. ഇപ്പോഴിതാ ഇരുവര്‍ക്കും ഒരു മകള്‍ പിറന്നിരിക്കുകയാണ്.

sneha blessed with baby

പ്രസന്ന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.പിങ്ക് നിറമുള്ള കുഞ്ഞിന്റെ ഷൂ ഫോട്ടോയാക്കി ആ ചിത്രം പങ്കുവെച്ച താരം ‘മാലാഖ എത്തിയിരിക്കുകയാണ്’ എന്ന ക്യാപ്ഷനും കൊടുത്തിരുന്നു. മാത്രമല്ല ഈ ഫോട്ടോയ്ക്ക് പിന്നില്‍ അവ്യക്തമായി ആശുപത്രിയില്‍ കിടക്കുന്ന സ്നേഹയെയും കാണാം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് സൂചിപ്പിച്ച് കൊണ്ടാണ് പ്രസന്ന പങ്കുവെച്ച ചിത്രമെന്നാണ് കരുതുന്നത്.

പ്രസന്നയുടെ പോസ്റ്റിന് താഴെ താരദമ്പതികള്‍ക്ക് ആശംസകളുമായി ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്.സ്നേഹയെ അടുത്തറിയുന്നത് ഈ സിനിമയില്‍ അഭിനയിച്ചപ്പോഴാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രസന്ന വെളിപ്പെടുത്തിയിരുന്നു. ജീവിതത്തില്‍ അഭിനയിക്കാത്ത നടിയാണ് സ്‌നേഹ. അവര്‍ക്ക് സാധാരണക്കാരി ആകാനാണ് കൂടുതല്‍ താല്‍പര്യം എന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങള്‍ സൗഹൃദമായി. ഇടയ്ക്ക് ചില ഗോസിപ്പുകള്‍ വന്നെങ്കിലും അതെല്ലാം ഞാന്‍ നിഷേധിച്ചിരുന്നു. ഒരു സിനിമാ നടിയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ആളാണ് ഞാനെന്നും പിന്നീട് അത് തന്നെ നടക്കുകയായിരുന്നെന്നും പ്രസന്ന മുന്‍പ് പറഞ്ഞിരുന്നു.

sneha family

Trending

To Top