ഞങ്ങടെ സുമേഷേട്ടന്‍ പോയി…! പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി സ്‌നേഹയുടെ വാക്കുകള്‍!

ചലച്ചിത്ര നടന്‍ ഖാലിദിന്റെ മരണ വിവരം അറിഞ്ഞതോടെ പ്രേക്ഷകരും സഹപ്രവര്‍ത്തകരും ദുഖിതരാണ്. ഇപ്പോഴിതാ പ്രിയപ്പെട്ട ഖാലിദിക്കയുടെ മരണവാര്‍ത്തയില്‍ നടി സ്‌നേഹ ശ്രീകുമാര്‍ അദ്ദേഹത്തെ കുറിച്ചുള്ള അവസാന ഓര്‍മ്മയെ കുറിച്ച് ഒരു കുറിപ്പ് തന്റെ സോഷ്യല്‍…

ചലച്ചിത്ര നടന്‍ ഖാലിദിന്റെ മരണ വിവരം അറിഞ്ഞതോടെ പ്രേക്ഷകരും സഹപ്രവര്‍ത്തകരും ദുഖിതരാണ്. ഇപ്പോഴിതാ പ്രിയപ്പെട്ട ഖാലിദിക്കയുടെ മരണവാര്‍ത്തയില്‍ നടി സ്‌നേഹ ശ്രീകുമാര്‍ അദ്ദേഹത്തെ കുറിച്ചുള്ള അവസാന ഓര്‍മ്മയെ കുറിച്ച് ഒരു കുറിപ്പ് തന്റെ സോഷ്യല്‍ മീഡിയപേജില്‍ പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്ക് വഴിയാണ് താരം ഖാലിദിനെ കുറിച്ചും അദ്ദേഹത്തിന്റെ മരണ വാര്‍ത്തയെ കുറിച്ചും വളരെ വേദനയോടെ കുറിച്ചത്. ഞങ്ങടെ സുമേഷേട്ടന്‍ പോയി…എന്ന് പറഞ്ഞാണ് സ്‌നേഹ ഈ കുറിപ്പ്

എഴുതി തുടങ്ങിയത്. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച മറിമായം എന്ന ജനപ്രിയ പരിപാടിയില്‍ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ കലാകാരനാണ് ഖാലിദ്. ആ കഥാപാത്രം ഹിറ്റായതോടെ ഖാലിദ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സുമേഷ് ആയി മാറുകയായിരുന്നു.

ഇപ്പോഴിതാ കാരണവന്റെ സ്ഥാനത്ത് നില്‍ക്കുന്ന തന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ ഖാലിദിക്കയുടെ വേര്‍പാട് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറയുകയാണ് സ്‌നേഹയും. മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടില്‍ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയില്‍ അഭിനയിക്കാന്‍ പോയത്,

അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ലെന്ന് സ്‌നേഹ കുറിയ്ക്കുന്നു. ശ്രീകുമാര്‍ രാവിലെ വിളിച്ച് പറഞ്ഞതോടെയാണ് അദ്ദേഹം വീണെന്ന് സ്‌നേഹ അറിയുന്നത്. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലില്‍ പോകുവാണെന്നു പറഞ്ഞപ്പോള്‍ താനും അങ്ങോട്ടേയ്ക്ക് പെട്ടെന്ന് തന്നെ എത്താന്‍ വേണ്ടി തയ്യാറെടുത്തിരുന്നു, എന്നാല്‍ പിന്നീട് തന്റെ ഭര്‍ത്താവ് ശ്രീകുമാര്‍ തന്നെ വിളിച്ച് ഖാലിദിക്ക പോയെന്നു പറഞ്ഞു… എന്നാണ് സ്‌നേഹ കുറിയ്ക്കുന്നത്.

രാവിലെ മുതല്‍ ഇത്രയും നേരം ഇത് സത്യം ആവരുതെന്നു പ്രാര്‍ത്ഥിച്ചു, വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു.. എന്നാണ് താരം പറയുന്നത്. ഹൃദയഭേദകമായ ഈ കുറിപ്പിന് ഒപ്പം, മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത അദ്ദേഹത്തിന്റെ ഫോട്ടോയും നടി പങ്കുവെച്ചിട്ടുണ്ട്. എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്… എന്നും സ്‌നേഹ കുറിയ്ക്കുന്നു..