ചേച്ചിയുടെ പെട്ടന്നുള്ള രോഗമുക്തിയ്ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണ൦!

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നടിയും നിർമ്മാതാവും ആയ സാന്ദ്ര തോമസ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും…

sneha fb post

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നടിയും നിർമ്മാതാവും ആയ സാന്ദ്ര തോമസ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും. സാന്ദ്രയുടെ വീഡിയോകളിൽ കൂടി താരങ്ങൾ ആയവർ ആണ് സാന്ദ്രയുടെ ഇരട്ടക്കുട്ടികൾ ആയ തങ്കവും കൊലുസും. പല പൊതു വേദികളിലും സാന്ദ്ര തന്റെ മക്കളെ കൊണ്ടുവന്നിട്ടുണ്ട്. ഭർത്താവിനും മക്കൾക്കും ഒപ്പം സന്തോഷകരമായ കുടുംബജീവിതം നയിച്ച് കൊണ്ടിരിക്കുകയായിരുന്നു സാന്ദ്ര തോമസ്. സിനിമയിലും താരം എത്തിയിട്ട് കുറച്ച് നാളുകൾ ആയി.

എന്നാൽ ഇപ്പോൾ അത്ര സുഖകരം അല്ലാത്ത വാർത്തയാണ് സാന്ദ്രയുടേതായി പുറത്ത് വരുന്നത്. ഡെങ്കിപ്പനി സ്ഥിതീകരിച്ചതിനാൽ താരം കുറച്ച് ദിവസങ്ങൾ ആയി ആശുപത്രിയിൽ ആയിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതിയിൽ കുറച്ച് വ്യതിയാനങ്ങൾ വന്നതോടെ താരത്തെ രണ്ടു ദിവസമായി ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ സാന്ദ്രയുടെ സഹോദരി സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെച്ച ഒരു കുറിപ്പ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് സാന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചേച്ചിയ്ക്ക് കടുത്ത ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിയുവിലാണ്. രണ്ട് ദിവസമായി. ആരോഗ്യനിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ട്.ചേച്ചിയുടെ പെട്ടന്നുള്ള രോഗമുക്തിയ്ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണ൦ എന്നുമാണ് സാന്ദ്രയുടെ സഹോദരി സ്നേഹ കുറിച്ചത്. സാന്ദ്രയുടെ അസുഖം പെട്ടന്ന് ഭേതമാകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.