മറിമായം സീരിയലിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിച്ചു .ലോലിതനായി വേഷമിട്ട നടൻ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്നേഹ ശ്രീകുമാറുമാണ് വിവാഹിതരായത് വാർത്ത ആയിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.ഓട്ടൻ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വർ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്.

Sneha Sreekumar
വിവാഹശേഷം ഇരുവരും പങ്ക് വെച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മൂന്നാറിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. മൂന്നാറിലെ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടില്‍ നിന്നുള്ള ഇവരുടെ മനോഹര ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത് 3 ലീഫ് ഫോട്ടോഗ്രഫിയാണ്.

Sneha Sreekumar Images
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മാറിമായത്തിൽ ശ്രീകുമാർ വളരെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അത് കൂടാതെ നിരവധി സിനിമകളിലും ശ്രീകുമാർ ഭാഗമായിട്ടുണ്ട്. ഒരുപാട് സിനിമകളിൽ ശ്രീകുമാർ അഭിനയിച്ചിട്ടുണ്ടെങ്കിലും മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചു കയ്യടിനേടിയ വ്യക്തിയാണ്.സ്നേഹയുടെ രണ്ടാം വിവാഹമാണിത്. സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മറിമായം പരമ്പരയില്‍ ഹാസ്യാത്മകമായ അവതരണശൈലിയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്.

Sneha Sreekumar stills
ഓട്ടന്‍ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വര്‍ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്. മറിമായത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ നിരവധി സിനിമകളിലും സീരിയലുകളിലും ഭാഗമായിട്ടുണ്ട്. താരത്തിന്റെ മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷം ഹിറ്റായിരുന്നു. കോമഡി കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന ശ്രീകുമാറിന്റെ കരിയറില്‍ എടുത്തു പറയേണ്ട വേഷം തന്നെയായിരുന്നു ഇത്.

Sneha Sreekumar New
