പ്രസവശേഷം ആളാകെ മാറി; വണ്ണം കുറക്കാൻ ഭർത്താവിനും മക്കൾക്കുമൊപ്പം വര്‍ക്കൗട്ട് ചെയ്ത് സ്നേഹ…, വീഡിയോ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സ്നേഹയും പ്രസന്നയും, പ്രസന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് ബ്രദേഴ്സ് ഡേ എന്ന സിനിമയിലാണ്, വളരെ ഏറെ ശ്രദ്ധ നേടിയ ചിത്രമെയിരുന്നു അത്, പൃഥ്വിരാജിന്റെ കൂടെ പ്രസന്ന അതി…

sneha

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സ്നേഹയും പ്രസന്നയും, പ്രസന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് ബ്രദേഴ്സ് ഡേ എന്ന സിനിമയിലാണ്, വളരെ ഏറെ ശ്രദ്ധ നേടിയ ചിത്രമെയിരുന്നു അത്, പൃഥ്വിരാജിന്റെ കൂടെ പ്രസന്ന അതി ഗംഭീരമായ അഭിനയമാണ് കാഴ്ച്ചവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയായിരുന്നു സ്‌നേഹ. പ്രസന്നയുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി സജീവമായിരുന്നു നടി.താര ദമ്ബതികള്‍ ആയ പ്രസന്നയും സ്‌നേഹയ്ക്കും ജനുവരി 24ന് ആണ് പെണ്‍കുഞ്ഞ് പിറന്നത്.

പ്രസന്ന ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞായിരുന്നു ഇത്. മകളുടെ ചിത്രങ്ങൾ രണ്ടുപേരും സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പ്രസവശേഷമുള്ള വണ്ണം കുറക്കാൻ വർക്ക്ഔട്ട് നടത്തുകയാണ് സ്നേഹ, അതിന്റെ വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ സജ്ജമാക്കിയിരിക്കുന്ന ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുകയാണ് സ്‌നേഹ. ഭര്‍ത്താവ് പ്രസന്നയാണ് വീഡിയോ എടുത്തിരിക്കുന്നതെന്നാണ് സൂചന. സ്‌നേഹ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ മകന്‍ അതിലേ ഓടി കളിച്ച് നടക്കുകയാണ്. മകളെ നിലത്ത് കിടത്തിയിരിക്കുന്നു.

sneha family

ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കുന്ന പാട്ടിനൊപ്പം കുഞ്ഞ് കാലിട്ടടിച്ച് ഡാന്‍സ് കളിക്കുന്നതും വീഡിയോയില്‍ കാണാം.എന്നും ആരോഗ്യത്തോടെ ഇരിക്കുന്നതിനായി എന്റെ വര്‍ക്കൗട്ട് യാത്ര വീണ്ടും തുടങ്ങി. തീര്‍ച്ചയായും നമ്മളെല്ലാവരും വളരെ മോശം സമയത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഭാവിയിലേക്കായി ഓരോന്ന് കരുതി വെക്കാം എന്നായിരുന്നു വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പായി സ്‌നേഹ കൊടുത്തിരിക്കുന്നത്. സ്‌നേഹയ്ക്കും കുടുംബത്തിനും ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

https://www.instagram.com/p/CDN6lQonyQ6/?utm_source=ig_web_button_share_sheet