ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണത്, കാശ് ഉണ്ടെന്ന് കരുതി അത് നടക്കണം എന്നില്ല!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന നീലക്കുയിൽ എന്ന പരമ്പരയിൽ കൂടി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സ്‌നിഷ ചന്ദ്രൻ. പരമ്പരയിൽ കസ്തൂരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നായികയായി അഭിനയിച്ച താരം വളരെ പെട്ടന്ന് തന്നെ…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന നീലക്കുയിൽ എന്ന പരമ്പരയിൽ കൂടി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സ്‌നിഷ ചന്ദ്രൻ. പരമ്പരയിൽ കസ്തൂരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നായികയായി അഭിനയിച്ച താരം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പര അവസാനിച്ചതോടെ താരം സീ കേരളത്തിൽ കാർത്തിക ദീപം എന്ന പരമ്പരയിൽ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാർത്തിക എന്ന നായിക കഥാപാത്രത്തെയാണ് താരം ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ തന്റെ വിശേഷങ്ങളും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ  ആഗ്രഹവും പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് സ്‌നിഷ.

യാത്രകൾ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ട്ടം ആണ്. ഓരോ യാത്രകളും ജീവിതത്തിൽ ഓരോ അനുഭവങ്ങൾ ആണ് നമുക്ക് സമ്മാനിക്കുന്നത്. ഓരോ യാത്രയും കഴിഞ്ഞു ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന ഉന്മേഷം ഒന്ന് വേറെ തന്നെയാണ്. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ ആണ് ഞാൻ. ഇന്ത്യയ്ക്ക് അകത്ത് ഒരുപാട് സ്ഥലങ്ങളിൽ യാത്ര പോകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അതിൽ ചരിത്ര കഥകളും ഭംഗിയും നിറഞ്ഞ ക്ഷേത്രങ്ങളിലേക്ക് പോകാനാണ് എനിക്ക് ഒരുപാട് താൽപ്പര്യം. അത്തരം സ്ഥലങ്ങൾ നമുക് പറഞ്ഞറിയിക്കാൻ ആകാത്ത ഒരു എനർജി ആണ് തരുന്നത്. ഞാനും സുഹൃത്തുക്കളും ചേർന്ന് ചില സ്ടലങ്ങളിലേക്ക് യാത്ര പോകാൻ പ്ലാൻ ചെയ്തുകൊണ്ടിരുന്നപ്പോൾ ആണ് കൊറോണ വീണ്ടും വില്ലൻ ആയി വരുന്നത്.

എല്ലാ പ്ലാനും മാറ്റി വെച്ച് ഇപ്പോൾ വീട്ടിൽ തന്നെ ഇരിക്കുകയാണ്. യാത്രകൾ മാറ്റി വെച്ചതിൽ വിഷമം ഒന്നും ഇല്ല. കാരണം നമ്മുടെ നല്ലതിന് വേണ്ടിയാണ് ആരോഗ്യപ്രവർത്തകരും പോലീസുകാരും നമ്മൾ പുറത്തിറങ്ങരുത് എന്ന് പറയുന്നത്. അത് അനുസരിക്കുന്നത് തന്നെയാണ് നമുക്ക് നല്ലത്. എന്റെ ഏറ്റവും വലിയ ആഗ്രഹവും ഏറ്റവും വലിയ സ്വപ്നവും ആണ് കൈലാസത്തിലേക്ക് യാത്ര പോകണം എന്നത്. കാശ് ഉണ്ടെന്നു കരുതി എല്ലാ കാശുകാർക്കും അവിടേക്ക് അങ്ങനെ പോകാൻ കഴിയില്ല. അതിനു ഒരു ഭാഗ്യം കൂടി വേണം. അതിനായുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ ഞാൻ എന്നും സ്‌നിഷ പറഞ്ഞു.