മകൾക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമാണ് ഗായിക അമൃതയുടേത്

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം. ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്.കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്.

കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.  കഴിഞ്ഞ ദിവസം അമൃതയുടെയും ബാലയുടെയും മകൾ അവന്തികയുടെ പിറന്നാൾ ആയിരുന്നു, തന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച് മകൾക്കൊപ്പം പിറന്നാൾ ദിവസം ആഘോഷമാക്കി മാറ്റുക ആയിരുന്നു അമൃത, ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അമൃത പങ്കുവെച്ചിരുന്നു,

എന്നാൽ ബാല തന്റെ മകൾക്ക് പിറന്നാൾ ആശംസകൾ പോലും നേർന്നിരുന്നില്ല, മകളുടെ പിറന്നാൾ ദിനത്തിൽ ആശംസ പോലും അറിയിക്കാതിരുന്ന ബാലക്കെതിരെ സോഷ്യൽ മീഡിയിൽ വിമർശനവും ഉയർന്നിട്ടുണ്ട്, മകളുടെ പിറന്നാൾ ദിനത്തിൽ ബാല ഹണിമൂൺ ആഘോഷിക്കാൻ പോയിരിക്കുകയാണ്, മകളെ മറന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്, അതെ സമയം തന്റെ മകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ആളാണ് അമൃത എന്നും ആരാധകർ പറയുന്നുണ്ട്.

Previous articleഎനിക്ക് ആരാധന അദ്ദേഹത്തോട് മാത്രം ഇനി സിനിമയിൽ അഭിനയിക്കുവാന്നേൽ അദ്ദേഹത്തോടൊപ്പം മാത്രം നടി പാർവ്വതി
Next articleസിനിമയിൽ വന്നിട്ട് വർഷങ്ങളായി എന്നിട്ടും മറ്റുള്ളവർക്ക് കൊടുക്കുന്ന സ്ഥാനം പോലും ഇന്നേ വരെ ലഭിച്ചിട്ടില്ല, ബാബുരാജ് പറയുന്നു